സമീക്ഷ യുകെ ബോസ്റ്റൺ ബ്രാഞ്ചു സമ്മേളനം 


1 min read
Read later
Print
Share

.

സമീക്ഷ യുകെ യുടെ ആറാം ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി ബോസ്റ്റൺ ബ്രാഞ്ച് സമ്മേളനം വിജയകരമായി നടന്നു. മാർച്ച് 12 ഞായറാഴ്ച്ച നടന്ന സമ്മേളനം സമീക്ഷ യുകെ നാഷണൽ ജോ. സെക്രട്ടറി ചിഞ്ചു സണ്ണി ഉദ്ഘാടനം ചെയ്തു.
മുമ്പ് പീറ്റർബറോ ബ്രാഞ്ചിന്റെ ഭാഗമായിരുന്ന ബോസ്റ്റൺ ബ്രാഞ്ച് സ്വന്തംനിലക്ക് പ്രവർത്തനം തുടങ്ങിയിട്ട് ഒരു വർഷം പിന്നിടുന്നു. ഈ കാലയളവിനുളളിൽ മികച്ച പ്രവർത്തനം കഴ്ചവെക്കുന്ന ബ്രാഞ്ചുകളിലൊന്നായി മാറാൻ ബോസ്റ്റൺ ബ്രാഞ്ചിനു കഴിഞ്ഞതിലുള്ള സന്തേഷവും, സംതൃപ്തിയും ചിഞ്ചു തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പ്രകടിപ്പിച്ചു.
ബ്രാഞ്ച് പ്രസിഡന്റ് ഷാജി.പി മത്തായി യുടെ അദ്ധ്യക്ഷതയിൽ നടന്ന ചേർന്ന യോഗത്തിൽ സെക്രട്ടറി സന്തോഷ് ദേവസ്സി സ്വാഗതമാശംസിച്ചു. ജോ. സെക്രട്ടറി മജോ വെരനാനി നന്ദി പ്രകാശിപ്പിച്ചു. മേൽക്കമ്മറ്റി തീരുമാനങ്ങൾ ഭാസ്കർ പുരയിൽ വിശദീകരിച്ചു.
ദേശീയ സമ്മേളനം വിജയിപ്പിക്കാൻ ഒരോരുത്തരും മുന്നിട്ടറങ്ങണമെന്ന ആഹ്വാനത്തോടെ യോഗ നടപടികൾ പര്യവസാനിച്ചു.
ബ്രാഞ്ചു സമ്മേളന ദിവസം രാവിലെ
സമീക്ഷ യു.കെ യുടെ ആറാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായി യു.കെ യിലുടനീളം പ്രാദേശികമായി നടക്കുന്ന ബാഡ്മിന്റൺ മത്സരത്തിന്റെ ബോസ്റ്റൺ റീജണൽ മത്സരം പീറ്റർ പൈൻ പെർഫോമൻ സെന്ററിൽ വച്ചു നടന്നു. ഇത് ബ്രാഞ്ച് സമ്മേളനത്തിന്റെ ആവേശം വാനോളമുയർത്തി. ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്ന വിജയികൾക്ക് യഥാക്രമം 151 പൗണ്ടും ട്രോഫിയും, 101 പൗണ്ടും ട്രോഫിയുമാണ് സമീക്ഷ ബോസ്റ്റൺ ബ്രാഞ്ച് ഒരുക്കിയിരുന്നത്. ഏഴോളം ടീമുകൾ മാറ്റുരച്ച വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ കെവിൻ, കെൻലി സഖ്യം (ഹണ്ടിംഗ്ടൺ) ഒന്നാം സ്ഥാനവും, കൃസ്റ്റി, ജസ്റ്റിൻ സഖ്യം രണ്ടാം
സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം റോയൽ ബോസ്റ്റൺ ക്രിക്കറ്റ് ക്ലബ്ബ് വൈസ് ക്യാപ്റ്റൻ നവീനും, ബാഡ്മിന്റൺ ടൂർണമെന്റ് കോർഡിനേറ്റർ ആഷിഷും ചേർന്നു നിർവ്വഹിച്ചു. മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിന് മുൻകൈയ്യെടുത്ത ആഷിഷ്, ബെനോയ്, നാഷണൽ കോർഡിനേഷൻ കമ്മറ്റി അംഗങ്ങളായ നിധീഷ് പാലക്കൽ, ജിതിൻ തുളസി എന്നിവരെ സമീക്ഷയുകെ പ്രത്യേകം അഭിനന്ദിച്ചു.

Content Highlights: Sameeksha UK Boston Branch Conference

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Loka Kerala Sabha

1 min

അമേരിക്കന്‍ രാഷ്ട്രീയത്തിലെ മലയാളി നേതാക്കള്‍ ലോക കേരള സഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നു

Jun 6, 2023


fokana

1 min

മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് ഫൊക്കാനയുടെ ആശംസകള്‍

Jun 5, 2023


painting

1 min

പ്രശസ്തരുടെ പെയിന്റിംഗുകള്‍ ഓണ്‍ലൈന്‍ ലേലത്തിനൊരുങ്ങുന്നു

Apr 28, 2023

Most Commented