.
സമീക്ഷ യുകെയുടെ ആറാമത് ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ റീജിയണല്‍ മത്സരങ്ങള്‍ക്ക് ഫെബ്രുവരി നാലാം തിയതി ശനിയാഴ്ച കെറ്ററിംഗില്‍ ആരംഭിച്ചു. കെറ്ററിംഗ് അരീന സ്‌പോര്‍ട്‌സില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് മൂന്ന് വരെ നടന്ന റീജിയണല്‍ മത്സരം കെറ്ററിംഗ് മലയാളി വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബെന്നി മത്തായിയും കെറ്ററിംഗ് സമീക്ഷ ബ്രാഞ്ച് പ്രസിഡന്റ് ഷിബു കൊച്ചുതൈക്കടവിലും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഗങണഅ സെക്രട്ടറി അരുണ്‍ സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായിരുന്നു. കെറ്ററിംഗില്‍ നിന്നും യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുമായി ഇരുപതോളം ടീമുകള്‍ മത്സരത്തില്‍ മാറ്റുരച്ചു. സമീക്ഷ യുകെയുടെ പ്രവര്‍ത്തകര്‍ക്കുപുറമെ കെറ്ററിംഗ് മലയാളി സമൂഹത്തിന്റെയും ബാഡ്മിന്റണ്‍ പ്രേമികളുടെയും സഹകരണത്തോടെയാണ് ടൂര്‍ണമെന്റ് നടത്തിയത്. വെയില്‍സില്‍ നിന്നെത്തിയ സഹോദരങ്ങളായ ജൂവലും മേബിളും വിജയികളായി. ലൂട്ടണില്‍ നിന്നെത്തിയ ഐസക്കും ജെയ്സണും രണ്ടാം സ്ഥാനവും കോവെന്ററിയില്‍ നിന്നെത്തിയ നോമ്പിനും ബിനുവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപനയോഗത്തില്‍ കൗണ്‍സിലര്‍ അനൂപ് പാണ്ഡെ വിജയികള്‍ക്ക് സതേണ്‍മാര്‍ട്ട് കെറ്ററിംഗ് സ്‌പോണ്‍സര്‍ ചെയ്ത 151 പൗണ്ട് ക്യാഷ് അവാര്‍ഡും സമീക്ഷയുടെ ട്രോഫിയും, രണ്ടാമത് വന്നവര്‍ക്ക് അബിന്‍സ് ക്ലിക്ക്‌സ് സ്‌പോണ്‍സര്‍ ചെയ്ത 75 പൗണ്ട് ക്യാഷ് അവാര്‍ഡും സമീക്ഷയുടെ ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്ക് അമ്പതിയൊന്ന് പൗണ്ടും വിതരണം ചെയ്തു. റീജിയണല്‍ മത്സരങ്ങളിലെ വിജയികള്‍ക്ക് മാര്‍ച്ച് 25 ന് മാഞ്ചസ്റ്ററില്‍ വച്ച് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാനാവുമെന്ന് സംഘാടകര്‍ അറിയിച്ചു. യോഗത്തില്‍ ഗങണഅ പ്രസിഡന്റ് ബെന്നി മത്തായി, സമീക്ഷ യുകെ നാഷണല്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉള്ളപ്പിള്ളില്‍, ബ്രാഞ്ച് പ്രസിഡന്റ് ഷിബു കൊച്ചുതൈക്കടവില്‍, സെക്രട്ടറി എബിന്‍ സാബു, തുടങ്ങിയവര്‍ പങ്കെടുത്തു. ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ അരുണ്‍ ജേക്കബ് നന്ദി പ്രകാശനം നടത്തി.
വാര്‍ത്തയും ഫോട്ടോയും : ഉണ്ണികൃഷ്ണന്‍ ബാലന്‍
Content Highlights: sameeksha UK
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..