.
സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പ്രാദേശിക തല മത്സരങ്ങള്‍ ഫെബ്രുവരി മാസത്തോടെ പൂര്‍ത്തിയാകും. യുകെയിലുടനീളം 15 ഓളം മത്സരവേദികളിലായി 300 ലധികം ടീമുകളാണ് പ്രാഥമിക മത്സരത്തില്‍ മാറ്റുരക്കുന്നത്.
പ്രാഥമിക മത്സരത്തല്‍ ഒന്നും, രണ്ടും സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ മാര്‍ച്ച് 25 ന് മാഞ്ചസ്റ്ററില്‍ വെച്ച് നടക്കുന്ന ദേശീയ മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടും.
ദേശീയതല മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് സമീക്ഷ യു.കെ എവര്‍ റോളിംഗ് ട്രോഫിക്ക് പുറമെ താഴെ പറയും പ്രകാരം ക്യാഷ് പ്രൈസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഒന്നാം സമ്മാനം ഗുഡീസ് നല്‍കുന്ന 1001 പൗണ്ടും സമീക്ഷ യുകെ യുടെ എവര്‍ റോളിങ് ട്രോഫിയും രണ്ടാം സമ്മാനം ഇന്‍ഫിനിറ്റി മോര്‍ട്‌ഗേജ് നല്‍കുന്ന 501 പൗണ്ടും ട്രോഫിയും മൂന്നാം സമ്മാനം കിയാന്‍ നല്‍കുന്ന 251 പൗണ്ടും ട്രോഫിയും നാലാം സമ്മാനം ടാലി അക്കൗണ്ടിങ് നല്‍കുന്ന 101 പൗണ്ടും ട്രോഫിയും സമ്മാനമായി നല്‍കുന്നതാണ്.
മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: sameekshauk.org/badminton-tournament
രജിസ്‌ട്രേഷന് സന്ദര്‍ശിക്കുക : https://shorturl.at/msw35
വാര്‍ത്തയും ഫോട്ടോയും : ഉണ്ണികൃഷ്ണന്‍ ബാലന്‍
Content Highlights: sameeksha UK
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..