സമീക്ഷ യുകെ പ്രവാസി സംവാദ സദസ്സ് നവംബര്‍ 19 ന് 


.

യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ കേരളപ്പിറവിയുടെ ഭാഗമായി പ്രവാസി സംവാദ സദസ്സ് ഓണ്‍ലൈനായി സംഘടിപ്പിക്കുന്നു. നവംബര്‍ 19 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് (യുകെ സമയം) വൈകീട്ട് 9.30ന് (ഇന്ത്യന്‍ സമയം) സൂംവഴിയാകും പരിപാടി സംഘടിപ്പിക്കുക.

'നവോത്ഥാന മുന്നേറ്റം കേരളപ്പിറവിക്കു മുന്‍പും പിന്‍പും എന്ന കാലിക പ്രസക്തിയുള്ള വിഷയമാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഈ വിഷയത്തില്‍ ആഴത്തില്‍ പാണ്ഡിത്യമുള്ള കേരളത്തിലെ പ്രമുഖരായ മുരുകന്‍ കാട്ടാക്കട, സന്ദീപാനന്ദഗിരി, ഫാ:ഡോ.മാത്യൂസ് വാഴക്കുന്നം എന്നിവര്‍ സംവാദത്തിന് നേതൃത്വം വഹിക്കുന്നു.

നമ്മുടെ നാടിന്റെ സാംസ്‌കാരിക ഉന്നതിക്കും നവോത്ഥാന ചരിത്രത്തിനും കളങ്കം ചാര്‍ത്തുന്ന നിരവധി അനിഷ്ട സംഭവങ്ങളുടെ വാര്‍ത്തകളാണ് നാം നിത്യവും കേള്‍ക്കുന്നത്. ഈ അവസരത്തില്‍ വളരെ കാലികപ്രാധാന്യമുള്ള വിഷയം ചര്‍ച്ച ചെയ്യുന്ന ഈ സംവാദത്തില്‍ ഏവരുടെയും സഹകരണമുണ്ടാവണമെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു. സംവാദത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കുന്നതിനും വിഷയത്തെ സംബന്ധിച്ച തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനും അവസരങ്ങള്‍ ഉണ്ടായിരിക്കും.

എല്ലാ രണ്ട് മാസവും കൂടുമ്പോഴും രാഷ്ട്രീയ സാംസ്‌കാരിക നായകരെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ വിഷയങ്ങളില്‍ സംവാദ സദസ്സുകള്‍ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : ഉണ്ണികൃഷ്ണന്‍ ബാലന്‍

Content Highlights: sameeksha UK


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented