യുകെയിലെ ടീച്ചർമാരുടെ സമര പ്രഖ്യാപന ദൃശ്യം
ലണ്ടന്‍: ബ്രിട്ടനില്‍ വിവിധ മേഖലകളില്‍ പണിമുടക്ക് നടത്താന്‍ ഒരുങ്ങുന്ന തൊഴിലാളി യൂണിയനുകളുടെ ശമ്പള വര്‍ധന ആവശ്യം അംഗീകരിച്ചാല്‍ 28 ബില്യണ്‍ പൗണ്ടിന്റെ അധിക ചെലവ് ഉണ്ടാകുമെന്ന് സര്‍ക്കാര്‍. നഴ്സുമാര്‍ മുതല്‍ ബോര്‍ഡര്‍ ഫോഴ്സ് ജീവനക്കാര്‍ വരെ സമരമുഖത്തേക്ക് ഇറങ്ങിത്തിരിക്കുന്നുണ്ട് ക്രിസ്മസ് സീസണില്‍.
എന്‍എച്ച്എസ്, റെയില്‍ വര്‍ക്കേഴ്സ്, ഫയര്‍ ബ്രിഗേഡ്, ബോര്‍ഡര്‍ ഫോഴ്സ്, പോസ്റ്റ് ഓഫീസ്, സ്കൂള്‍, ആംബുലന്‍സ് സര്‍വീസ് എന്നിങ്ങനെ വിവിധ മേഖലകളില്‍ പണിമുടക്ക് നടത്താനാണ് യൂണിയനുകള്‍ ഒരുങ്ങുന്നത്. എന്നാല്‍ ശൈത്യകാലത്ത് രാജ്യം സ്തംഭിക്കുന്നത് ഒഴിവാക്കാനും പ്രത്യാഘാതം കുറയ്ക്കാനും നടപടികള്‍ തയ്യാറാക്കുന്നതിലാണ് നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റിന്റെ ശ്രദ്ധ.
പണപ്പെരുപ്പം 11% നും 12% നും ഇടയിലുള്ള ഉയര്‍ന്ന തോതില്‍ നില്ക്കുമ്പോള് ഇതിന് ആനുപാതികമായ ശമ്പള വര്‍ധന അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകില്ല എന്നാണ് പുറത്തു വരുന്ന വിവരം. സമരക്കാരുടെ ആവശ്യങ്ങള്‍ അപ്പാടെ അംഗീകരിച്ചാല്‍ അടുത്ത സാമ്പത്തിക വര്‍ഷം നികുതിദായകര്‍ക്ക് 28 ബില്ല്യണ്‍ പൗണ്ടിലേറെ ചെലവ് വരുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
അതിനാല്‍ പണിമുടക്ക് ആരംഭിക്കുമ്പോള്‍ സായുധ സേന, ഏജന്‍സി ജീവനക്കാര്‍ എന്നിവരെ സമരക്കാര്‍ക്ക് പകരമായി നിയോഗിക്കാനാണ് സര്‍ക്കാര്‍ നീക്കം. സ്വകാര്യ മേഖലയില്‍ ഈ വര്‍ഷം നാല് മുതല്‍ ആറ് ശതമാനം വരെയാണ് ശമ്പളനിരക്ക് വളര്‍ച്ച. പൊതുമേഖലയില്‍ ഓരോ ദിവസം കഴിയുമ്പോഴും നിരവധി തൊഴിലാളി യൂണിയനുകള്‍ സമര പ്രഖ്യാപനവുമായി എത്തുന്നുണ്ട്.
വാര്‍ത്തയും ഫോട്ടോയും : ബിജു കുളങ്ങര
Content Highlights: salary increment, strike
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..