.
ന്യൂയോര്‍ക്ക്: സഹ്യദയ ക്രിസ്ത്യന്‍ ആര്‍ട്സിന്റെ നേത്യത്വത്തില്‍ മുംബൈയില്‍ അതിജീവനത്തിനായി പൊരുതുന്ന മലയാളി പെണ്‍കുട്ടിയെ സഹായിച്ചു ചാരിറ്റി പ്രവര്‍ത്തനം നടത്തി. സഹ്യദയ ക്രിസ്ത്യന്‍ ആര്‍ട്സിന്റെ നേത്യത്വത്തില്‍ ഒക്ടോബര്‍ ഒന്നിന് ന്യൂ ഹൈഡ്പൊപാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ തികച്ചും സൗജന്യമായി നടത്തിയ ക്രിസ്ത്യന്‍ മ്യൂസിക്കല്‍ നൈറ്റ് 'നിത്യ സ്നേഹം 2022' പരിപാടിയിലൂടെ ലഭ്യമായ അന്‍പതിനായിരം രൂപ മുംബയില്‍ ഉള്ള അലക്സ് ജോസഫ് ഫാമിലിക്ക് കൈമാറി.
രോഗികളായ അച്ചനും, അമ്മയും, നഴ്സിംഗ് പഠിക്കുന്ന ഒരു മോളും അടങ്ങുന്ന കുടുംബം. കുടുംബത്തിന്റെ ദയനീയാവസ്ഥക്ക് മുന്നില്‍ പകച്ച് നില്‍ക്കുമ്പോഴും കൈവിട്ടു പോയ ജീവിതം തിരിച്ചു പിടിക്കാനുള്ള നെട്ടോട്ടത്തിലാണ് നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ സാറ. ചെറിയ പ്രായത്തില്‍ തന്നെ കുടുംബ ഭാരം ഏറ്റെടുത്തതിന്റെ ആശങ്കയിലും മാതാപിതാക്കളെ ചേര്‍ത്ത് പിടിച്ചാണ് ദുരിതക്കയത്തില്‍ നിന്നും കര കയറാനായി സാറ പാട്പെടുന്നത്. ഈ വാര്‍ത്ത പത്രങ്ങളില്‍ കണ്ട് സഹ്യദയ ക്രിസ്ത്യന്‍ ആര്‍ട്സിന് സഹായിക്കുവാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച നല്ലവരായ സ്പോണ്‍സര്‍മാര്‍, ടൈസണ്‍ സെന്റര്‍, മറ്റെല്ലാ ഭാരവാഹികളും, സംഗീതജ്ഞരും നല്കിയ സഹായങ്ങള്‍ക്ക് നന്ദിയും സ്നേഹവും അറിയിച്ചു.
Content Highlights: SAHRIDAYA CHRISTIAN ARTS
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..