ഓസ്ട്രേലിയന്‍ മലയാളിക്ക് സാഹിത്യ പുരസ്‌കാരം


.

2022 ലെ ആര്‍.കെ.രവിവര്‍മ്മ സാഹിത്യ പുരസ്‌കാരം ഓസ്ട്രേലിയന്‍ മലയാളിയായ എ. വര്‍ഗ്ഗീസ് പരവേലിലിന്റെ (എബി വര്‍ഗ്ഗീസ്) 'എന്റെ കുറിപ്പുകള്‍' എന്ന കുറിപ്പുകളുടെ സമാഹരണത്തിന് ലഭിച്ചു.

പലപ്പോഴായി ഫേസ്ബുക്കില്‍ കുറിച്ചിട്ട ചെറുകുറിപ്പുകള്‍ ക്രോഡീകരിച്ചാണ് 'എന്റെ കുറിപ്പുകള്‍' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.ഭാഷാശ്രീ മുന്‍ മുഖ്യപത്രാധിപര്‍ ആര്‍.കെ.രവിവര്‍മ്മ അനുസ്മരണവും സംസ്ഥാന - സാഹിത്യ പുരസ്‌കാര സമര്‍പ്പണവും ഒക്ടോബര്‍ 15 ന് പേരാമ്പ്ര റീജണല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് കേരള സംസ്ഥാന തുറമുഖ വകുപ്പു മന്ത്രി അഹമ്മത് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു.

സദന്‍ കല്‍പ്പത്തൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എഴുത്തുകാരന്‍ ജോസഫ് പൂതക്കുഴി അധ്യക്ഷം വഹിച്ചു. മുഖ്യ പ്രഭാഷണം സാഹിത്യകാരന്‍ രാജഗോപാലന്‍ കാരപ്പറ്റയും പുരസ്‌കാര ജേതാക്കള പരിചയപ്പെടുത്തല്‍ ഭാഷാശ്രീ മുഖ്യ പത്രാധിപര്‍ പ്രകാശന്‍ വെള്ളിയൂരും പുരസ്‌കാര കൃതികളുടെ അവലോകനം പ്രശസ്ത കഥാകൃത്ത് വി.പി.ഏലിയാസും നിര്‍വ്വഹിച്ചു.

സാഹിത്യ വിഭാഗത്തില്‍ കെ.കൊമ്മാട്ട് (കഥ-ഫാം റോഡ്), ഡോ. വി. എന്‍. സന്തോഷ് കുമാര്‍ (ലേഖനം - അകം പൊരുള്‍), പൂജഗീത (കവിത - കൊത്തിവെച്ച ശിലകള്‍ക്കും പറയാനുണ്ട്), ഈപ്പന്‍ പി. ജെ.(കവിതാ നിരൂപണം - സര്‍ഗ നൗകയില്‍ ഒരു സ്വപ്നാടനം), കെ.ടി.ത്രേസ്യ (യാത്രാവിവരണം - യൂറേപ്പ് ഒരു വിസ്മയം), ടി.ടി.സരോജിനി (നാടകം - സൈന), സന്ധ്യാ ജയേഷ് പുളിമാത്ത് (നോവല്‍ - പെയ്‌തൊഴിയാത്ത പ്രണയമേഘം), ഡോ.വേണു മരുതായിക്കു വേണ്ടി (ചെറുകഥാ വിവര്‍ത്തനം- ബംഗകഥാഗരിമ), സഹദേവന്‍ മൂലാട് എ .വര്‍ഗീസ് പരവേലിവേലിനു വേണ്ടി (എന്റെ കുറിപ്പുകള്‍ - കുറിപ്പുകള്‍) കവിയും സാഹിത്യകാരനുമായ ദേവദാസ് പാലേരി ഫലകവും പ്രശസ്തി പത്രവും ഏറ്റുവാങ്ങി. കവി വസന്തകുമാര്‍ വൈജയന്തിപുരം കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. സന്ധ്യാ ഷിഖില്‍ വെള്ളിയൂര്‍, കെ. എം. ആചാരി, ശ്രീധരന്‍ തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു.

വാര്‍ത്തയും ഫോട്ടോയും : ജോര്‍ജ് തോമസ്

Content Highlights: sahithya award


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented