ഹൈ ഓണ്‍ മ്യൂസിക് സംഗീതപരിപാടിയുമായി റൗസിങ് റിഥം


.

ടൊറാന്റോ: നിലവാരമുള്ള പരിപാടികള്‍ കാനഡയുടെ മണ്ണിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി റൗസിങ് റിഥം എന്റര്‍ടൈന്‍മെന്റ് ഗ്രൂപ്പ് ഹൈ ഓണ്‍ മ്യൂസിക് സംഗീത പരിപാടി ടൊറാന്റോയില്‍ സംഘടിപ്പിച്ചു. സിതാര തുടങ്ങിയ ഗാനോത്സവത്തില്‍ ജോബ് കുര്യന്‍, സൂരജ് സന്തോഷ്, ഹരീഷ് ശിവരാമകൃഷ്ണന്‍ എന്നിവര്‍ മേളക്കൊഴുപ്പേകി. ടോറാന്റോയില്‍ മാത്രം ആയിരത്തി നാനൂറു പേരാണ് പരിപാടി ആസ്വദിക്കാനായി എത്തിയത്. ആസ്വാദനത്തിന്റെ നിലവാരം ഉറപ്പാക്കാന്‍ ഏറ്റവും മികച്ച ശബ്ദ സാങ്കേതിക വിദ്യകളുള്ള ഹാളുകളാണ് പരിപാടികള്‍ക്ക് വേണ്ടി റൗസിങ് റിഥം ഒരുക്കിയിരുന്നത്. ലണ്ടനിലെ സെന്റീനിയല്‍ ഹാളിലും, ഒട്ടാവയിലെ മെരിഡിയന്‍ തീയേറ്റേഴ്‌സിലുമായിരുന്നു മറ്റു രണ്ടു പരിപാടികള്‍.

ഐടി പ്രൊഫഷണലായ മനു മാത്യു, ബ്രോഡ്കാസ്റ്റ് മീഡിയ പ്രൊഫഷണലായ സേതു വിദ്യാസാഗര്‍, അവതാരകയും സാമൂഹിക പ്രവര്‍ത്തകയുമായ കവിത കെ മേനോന്‍, ഫോട്ടോഗ്രാഫറായ എസ്എല്‍ ആനന്ദ്, അക്കൗണ്ടിങ് പ്രൊഫഷണലായ പോള്‍ നെടുംകുന്നേല്‍, ഇവന്റ് മാനേജ്മന്റ് വിദഗ്ദ്ധനായ സുജിത് ഉണ്ണിത്താന്‍ എന്നിവരാണ് റൗസിങ് റിഥത്തിന്റെ സാരഥികള്‍. വണ്ടര്‍വാള്‍ മീഡിയയുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. റീല്‍റ്റര്‍ മനോജ് കരാത്തയാണ് പരിപാടിയുടെ മെഗാ സ്‌പോണ്‍സര്‍. അഭിഭാഷകയായ സിമ്മി ചാക്കോ, സിഐബിസി മോര്‍ട്‌ഗേജ് അഡൈ്വസര്‍ രെഞ്ചു കോശി, സ്ട്രാറ്റ്‌ഫോര്‍ഡ് കിയാ പ്രിന്‍സിപ്പല്‍ ഓണര്‍ ബോബന്‍ ജെയിംസ് എന്നിവരായിരുന്നു പരിപാടിയുടെ മറ്റു സ്പോണ്‍സര്‍മാര്‍.



Content Highlights: rousing rhythm


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented