.
വാഷിങ്ടണ്‍ ഡി.സി: ഇന്ത്യന്‍-അമേരിക്കന്‍ റിച്ചാര്‍ഡ് വര്‍മയെ മാനേജ്മെന്റ് ആന്‍ഡ് റിസോഴ്സ് ഡെപ്യൂട്ടി സെക്രട്ടറിയായി യുഎസ് സെനറ്റ് വ്യാഴാഴ്ച അംഗീകരിച്ചു. 67-26 വോട്ടുകള്‍ക്കാണ് റിച്ചാര്‍ഡ് വര്‍മയെ സെനറ്റ് അംഗീകരിച്ചത്
ഇന്ത്യയിലെ മുന്‍ യുഎസ് അംബാസഡര്‍ ഇപ്പോള്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും ഏകോപിപ്പിക്കുന്നതിനും മേല്‍നോട്ടം വഹിക്കുകയും ചെയ്യും.
റിച്ചാര്‍ഡ് വര്‍മ്മ മാസ്റ്റര്‍കാര്‍ഡിന്റെ ചീഫ് ലീഗല്‍ ഓഫീസറും ഗ്ലോബല്‍ പബ്ലിക് പോളിസി മേധാവിയുമാണ്. ഒബാമയുടെ കാലത്ത് അദ്ദേഹം ഇന്ത്യയിലെ യുഎസ് അംബാസിഡറായും നിയമനിര്‍മാണ കാര്യങ്ങളുടെ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.
54 കാരനായ വര്‍മയെ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉന്നത നയതന്ത്ര സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തിരുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെനറ്റര്‍ ഹാരി റീഡിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു. ഡെമോക്രാറ്റിക് വിപ്പ്, ന്യൂനപക്ഷ നേതാവ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെനറ്റിന്റെ ഭൂരിപക്ഷ നേതാവ് എന്നീ നിലകളിലും വര്‍മ്മ സേവനമനുഷ്ഠിച്ചിട്ടുണ്ട്
വാര്‍ത്തയും ഫോട്ടോയും : പി.പി ചെറിയാന്‍
Content Highlights: Richard Varma
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..