.
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് പ്രൊവിന്‍സ് വേള്‍ഡ് മലയാളി കൗണ്‍സിലും അമേരിക്കന്‍ മള്‍ട്ടി എത്‌നിക് കൊയാലിഷനും സംയുക്തമായി ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷം ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ ജനുവരി 28 ന് വൈകീട്ട് 5:30 ന് വിവിധ കലാപരിപാടികളോടെ അതിവിപുലമായി നടത്തുന്നു.
അമേരിക്കയിലെ കുടിയേറ്റക്കാരായ 38 രാജ്യങ്ങളിലെ വംശജരെ ഉള്‍പ്പെടുത്തി ഷിക്കാഗോയില്‍ ഡോ.വിജയ് പ്രഭാകറിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട അമേരിക്കന്‍ മള്‍ട്ടി എത്‌നിക് കൊയാലിഷന്റെ (American Multi-Ethnic Coalition - AMEC) ന്യൂയോര്‍ക്ക് ശാഖയും ഈ റിപ്പബ്ലിക് ദിനാഘോഷത്തിന് ഡബ്ല്യൂ.എം.സി.യോടൊപ്പം കൈകോര്‍ത്ത് പങ്കെടുക്കുന്നു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രൊവിന്‍സ് ചെയര്‍മാന്‍ വര്‍ഗീസ് എബ്രഹാം (രാജു), പ്രസിഡന്റ് ഈപ്പന്‍ ജോര്‍ജ്, സെക്രട്ടറി ജെയിന്‍ ജോര്‍ജ്, ഡബ്ല്യൂ.എം.സി. ഭാരവാഹികളായ ഷാജി എണ്ണശ്ശേരില്‍, ബിജു ചാക്കോ, പോള്‍ ചുള്ളിയില്‍, ലീലാമ്മ അപ്പുക്കുട്ടന്‍, സിസിലി പഴയമ്പള്ളി, ബിജോയ്, അജിത്കുമാര്‍, അലക്‌സ്, അമേരിക്കന്‍ മള്‍ട്ടി എത്‌നിക് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ചെയര്‍മാന്‍ കോശി തോമസ്, വൈസ് ചെയര്‍മാന്‍ മാത്യുക്കുട്ടി ഈശോ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ശനിയാഴ്ചത്തെ പരിപാടികളുടെ ക്രമീകരണങ്ങളെപ്പറ്റി വിശദമായ അവലോകനം നടത്തി. രാജു ജോസഫ് നിര്‍മ്മിച്ച 'ഇന്‍ ദി നെയിം ഓഫ് ദി ഫാദര്‍' (In The Name Of The Father) എന്ന സിനിമയുടെ പ്രൊമോഷനും അഭിനേതാക്കളെ ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടത്തുന്നു. ശനിയാഴ്ച വൈകീട്ട് 5:30 ന് ഫ്‌ളോറല്‍ പാര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ നടക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഷാജി എണ്ണശ്ശേരില്‍ - 917-868-6960
ഈപ്പന്‍ ജോര്‍ജ് - 7187534772
കോശി തോമസ് - 347-867-1200
വാര്‍ത്തയും ഫോട്ടോയും : മാത്യുക്കുട്ടി ഈശോ
Content Highlights: republic day celebration
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..