.
വിയന്ന: ലോക്‌സഭാംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. ശശി തരൂരിന് വേള്‍ഡ് മലയാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ വിയന്നയില്‍ സ്വീകരണം നല്‍കി. ഡബ്ലിയു.എം.എഫ് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.പ്രിന്‍സ് പള്ളിക്കുന്നേല്‍ അദ്ദേഹത്തെ പൊന്നാട അണിയിക്കുകയും, സംഘടനയുടെ നാഷണല്‍ പ്രസിഡന്റ് ജേക്കബ് കീക്കാട്ടില്‍ ബൊക്കെ നല്‍കി സ്വീകരിക്കുകയും ചെയ്തു.
ചടങ്ങില്‍ ഷാജി കിഴക്കേടത്ത് (സെക്രട്ടറി ഡബ്ലിയു.എം.എഫ്, ഓസ്ട്രിയ) സ്വാഗതമാശംസിക്കുകയും മാത്യു ചെരിയന്‍കാലയില്‍ (ഡബ്ല്യു.എം.എഫ് ഗ്ലോബല്‍ ജോയിന്റ് സെക്രട്ടറി) തരൂരിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. ഫാ.വില്‍സന്‍ മേച്ചേരില്‍, ഫാ.ജോഷി വെട്ടിക്കാട്ടില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിനു വേണ്ടി സിറോഷ് ജോര്‍ജ്ജ്, കെ.എം.സി.സിയ്ക്ക് വേണ്ടി ഡോ.മുഹമ്മദലി കൂണാരി എന്നിവരും സന്നിഹിതരായിരുന്നു.
തുടര്‍ന്ന് നടന്ന മുഖാമുഖം പരിപാടിയില്‍ ഓസ്ട്രിയയില്‍ നിവസിക്കുന്ന ഭാരതീയസമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്തു സംസാരിച്ചു. ദേശീയ സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ചും രാജ്യം നേരിടുന്ന വിവിധ വെല്ലുവിളികളെക്കുറിച്ചും അതേസമയം ഇന്ത്യയുടെ വളര്‍ച്ചയേയും ഡോ.ശശി തരൂര്‍ പരാമര്‍ശിച്ചു. സദസിന്റെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം വിവിധ ഭാഷകളില്‍ മറുപടി നല്‍കി.
ചടങ്ങില്‍ വിയന്നയിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള പൗരപ്രമുഖരും, അന്താരാഷ്ട്രസംഘടനകളില്‍ നിന്നുള്ളവരും, വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരും, വിവിധ സംഘടനാ പ്രതിനിധികളും ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളും പങ്കെടുത്തു. യോഹനാസ് പഴേടത്ത് മോഡറേറ്റ് ചെയ്ത പരിപാടിയില്‍ റെജി മേലഴകത്ത് (കോഓര്‍ഡിനേറ്റര്‍ ഡബ്ലിയു.എം.എഫ് ഓസ്ട്രിയ) നന്ദിഅറിയിച്ചു. മനോജ് ചൊവ്വക്കാരന്റെ ദേശീയ ഗാനാലാപനത്തോടെ പരിപാടികള്‍ സമാപിച്ചു.
വാര്‍ത്തയും ഫോട്ടോയും : ജോബി ആന്റണി
Content Highlights: reception, Dr.Sasi Tharoor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..