.
ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തായായി നിയമിതനായ ഡോ.തോമസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തക്ക് ഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തോഡോക്സ് ഇടവക സ്വീകരണം ഒരുക്കുന്നു. 2023 ജനുവരി 15 ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് സെന്റ് മേരീസ് മലങ്കര ഓര്‍ത്തോഡോക്സ് ദേവാലയത്തിന്റെ പ്രധാന കവാടത്തില്‍ വികാരി ഫാ.ജോണ്സണ് പുഞ്ചക്കോണവും ഇടവക മാനേജിങ് കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് കത്തിച്ച മെഴുകുതിരി നല്കി ഡോ.തോമസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയേയും വിശിഷ്ട അതിഥികളെയും ദേവാലയത്തിലേക്ക് ആനയിക്കും. ദേവാലയത്തിന്റെ നടുത്തളത്തില്‍ ക്രമീകരിച്ചിരിക്കുന്ന നിലവിളക്കില്‍ തിരി തെളിയിക്കുന്നതോടുകൂടി സ്വീകരണസമ്മേളനത്തിന് തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന അനുമോദനസമ്മേളനത്തില്‍ അമേരിക്കന്‍ മലയാളി സമൂഹത്തിന് അഭിമാനമായി തിരഞ്ഞെടുക്കപ്പെട്ട ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി മിസ്റ്റര്‍. കെ.പി. ജോര്‍ജ്ജിനും 240-ാം ഡിസ്ട്രിക് കോര്‍ട്ട് ജഡ്ജായി അധികാരമേറ്റ മിസ്റ്റര്‍.സുരേന്ദ്രന് കെ. പട്ടേലിനും, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി കോടതി ജഡ്ജായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മലയാളി ജൂലി എ. മാത്യുവിനും സ്വീകരണം നല്‍കും.
ടെക്സസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ് മിസ്റ്റര്‍.റോണ്‍ റെയ്നോള്‍ഡ്, സ്റ്റാഫോര്‍ഡ് പ്രോ-ടെം മേയര്‍ മിസ്റ്റര്‍.കെന്‍ മാത്യു എന്നിവര്‍ വിശിഷ്ട അതിഥികള്‍ ആയിരിക്കും. ഹൂസ്റ്റണ്‍ സിറ്റിയിലെ വിവിധ ഓര്‍ത്തോഡോക്സ് ദേവാലയങ്ങളിലെ വൈദീകരും ഇടവക ജനങ്ങളും സ്വീകരണസമ്മേളനത്തില്‍ പങ്കെടുക്കും.
14 ന് ശനിയാഴ്ച വൈകീട്ട് 5 മണിക്ക് സന്ധ്യ നമസ്കാരത്തിന് ശേഷം നടക്കുന്ന ഫാമിലി നൈറ്റ് ഡോ.തോമസ് മാര്‍ ഇവാനിയോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം നിര്‍വഹിക്കും ഞായറാഴ്ച രാവിലെ 8.30 ന് പ്രഭാത നമസ്കാരത്തോടെ ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനക്ക് ഡോ.തോമസ് മാര്‍ ഇവാനിയോസ് മെത്രാപ്പൊലീത്ത മുഖ്യകാര്‍മ്മികത്വം വഹിക്കും.
ഏവരുടെയും പ്രാര്‍ത്ഥനാപൂര്‍വമായ സാന്നിധ്യം സാദരം ക്ഷണിക്കുന്നതായി വികാരി ഫാ.ജോണ്സണ് പുഞ്ചക്കോണം ട്രസ്റ്റി തോമസ് വര്‍ഗീസ്, സെക്രട്ടറി ബ്ലസണ്‍ വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ.ജോണ്സണ് - 77-310-9050
തോമസ് വര്‍ഗീസ് - 832-875-4780
ബ്ലസണ്‍ വര്‍ഗീസ് - 281-300-6395
Content Highlights: reception
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..