ഡോ:തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം


.

ഡാലസ്: മലങ്കര മാര്‍ത്തോമ്മാ സഭയുടെ 22-ാം മാര്‍ത്തോമ്മയായി സ്ഥാനാരോഹണം ചെയ്തതിനു ശേഷം ആദ്യമായി നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിലെ ഡാലസില്‍ സന്ദര്‍ശനത്തിനെത്തിച്ചേര്‍ന്ന ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് സൗത്ത് വെസ്റ്റ് റീജണല്‍ ആക്ടിവിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൗരസ്വീകരണം സംഘടിപ്പിച്ചു. ഡോ.മാര്‍ തിയഡോഷ്യസ് ഭദ്രാസന ബിഷപ്പായിരുന്നപ്പോള്‍ ഭദ്രാസന പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുവാന്‍ വേണ്ടി തുടക്കം കുറിച്ച സമിതിയാണ് സൗത്ത് വെസ്റ്റ് റീജിയണല്‍ ആക്ടിവിറ്റി കമ്മിറ്റി.

ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ചര്‍ച്ച് ഇവന്റ് സെന്ററില്‍ ഒക്ടോ 13 ബുധനാഴ്ച വൈകീട്ട് 7 മണിക് എത്തിച്ചേര്‍ന്ന മാര്‍ത്തോമാ മെത്രപ്പൊലീത്തയെ പട്ടക്കാരും സഭാജനങ്ങളും പൗരമുഖ്യരും ചേര്‍ന്ന് ചെണ്ടമേളങ്ങളുടെയാണ് ഓഡിറ്റോറിയത്തിലേക്കു എതിരേറ്റത്.



തുടര്‍ന്നു ചേര്‍ന്ന പൊതുസമ്മേളനത്തില്‍ അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് അധ്യക്ഷത വഹിച്ചു.

വികാരി ജനറാള്‍ ഡോ.ചെറിയാന്‍ തോമസ് പ്രാരംഭ പ്രാര്‍ത്ഥന നടത്തി. റീജിയണല്‍ ആക്ടിവിറ്റി കമ്മിറ്റി വൈസ് പ്രസിഡന്റ് തോമസ് മാത്യു പി. സ്വാഗതം ആശംസിച്ചു.

മലങ്കര യാക്കോബായ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനാധിപന്‍ ബിഷപ്പ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത, എപ്പിസ്‌കോപ്പല്‍ സഭയുടെ ഡാലസ് ഭദ്രാസനാധ്യക്ഷന്‍ ബിഷപ്പ് ഡോ.ജോര്‍ജ്ജ് സംനര്‍, ടെക്‌സാസ് സ്റ്റേറ്റ് ഹൗസ് റപ്രസന്റേറ്റീവ് ജൂലി ജോണ്‍സന്‍, ഡാലസ് എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് പ്രസിഡന്റ് ഫാ.രാജു, കോപ്പല്‍ സിറ്റി പ്രോ ടേം മേയര്‍ ബിജു മാത്യു, മര്‍ഫി സിറ്റി പ്രോ ടേം മേയര്‍ ഏലിസബേത്ത് എബ്രഹാം, സ്റ്റാന്‍ലി ജോണ്‍സ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ആന്‍ മാത്യു യൂനെസ്, മുന്‍ ഭദ്രാസന ട്രഷറാര്‍ ഫിലിപ്പ് തോമസ് സി.പി.എ, ഭദ്രാസന കൗണ്‍സില്‍ അംഗം ഷോണ്‍ വര്‍ഗീസ് എന്നിവര്‍ തിരുമേനിക്കു ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു.

തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ആശംസകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും ഉചിതമായി മറുപടി പറയുകയും നന്ദി അറിയിക്കുകയും ചെയ്തു

സെക്രട്ടറി എബി ജോര്‍ജ്ജ് നന്ദി പറഞ്ഞു. പട്ടത്വ ശുശ്രുഷയില്‍ അമ്പതു വര്‍ഷം പൂര്‍ത്തീകരിച്ച ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മായുടെയും എപ്പിസ്‌കോപ്പ സ്ഥാനത്ത് മുപ്പതു വര്‍ഷം പൂര്‍ത്തീകരിച്ച ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസിന്റെയും ബഹുമാനാര്‍ത്ഥം കേക്ക് കട്ടിങ് സെറിമണിയും സംഘടിപ്പിച്ചിരുന്നു

ഭദ്രാസന സെക്രട്ടറി ജോര്‍ജ്ജ് ഏബ്രഹാം സമാപന പ്രാര്‍ത്ഥന നടത്തി റീജണല്‍ ആക്ടിവിറ്റി കമ്മിറ്റിയുടെ ഉപഹാരം ജനറല്‍ കണ്‍വീനര്‍ ഷാജി എസ് രാമപുരം ട്രഷറര്‍ ഐസക് തോമസ്, അക്കൗണ്ടന്റ് ജിബിന്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ചു. ഭദ്രാസന സെക്രട്ടറി റവ. ജോര്‍ജ്ജ് ഏബ്രഹാമിന്റെ സമാപന പ്രാര്‍ത്ഥനക്കും തിരുമേനിയുടെ ആശീര്‍വാദത്തോടും സമ്മേളനം സമാപിച്ചു.

സമ്മേളനത്തില്‍ ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നുള്ള പട്ടക്കാര്‍ക്കും സഭാജനങ്ങളും പങ്കെടുത്തു. പൗര സ്വീകരണ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനു ജനറല്‍ കണ്‍വീനറും, മാര്‍ത്തോമാ സഭാ മണ്ഡലം പ്രതിനിധിയും, ഭദ്രാസന മീഡിയ കമ്മിറ്റി അംഗവുമായ ഷാജി എസ് രാമപുരത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് അക്ഷീണം പ്രയത്‌നിച്ചത്.

സഭയുടെ സംഗീത വിഭാഗമായ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സേക്രട്ട് മ്യുസിക്ക് ആന്‍ഡ് കമ്മ്യൂണിക്കേഷനാണ് തത്സമയപ്രക്ഷേപണം നടത്തിയത്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: reception


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain
Live

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented