.
നോര്‍ഫോള്‍ക്ക് (മാസാചുസെറ്റ്സ്): ഭാര്യയെ വധിച്ച് ശരീരഭാഗങ്ങള്‍ വേര്‍പ്പെടുത്തി ഡംപ്സ്റ്ററില്‍ നിക്ഷേപിച്ച ഭര്‍ത്താവ് അറസ്റ്റില്‍. വിവാഹബന്ധം അവസാനിപ്പിക്കുവാന്‍ ഭര്‍ത്താവ് ബ്രയാന്‍ വാല്‍ഷ് (47) ഭാര്യ അന്നാ വാല്‍ഷിനെ (39) ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഭയാനകമായി പീഡിപ്പിച്ചശേഷം അടിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്ന് നോര്‍ഫോള്‍ക്ക് ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസ് അറിയിച്ചു. കൊലപാതകകുറ്റം ചുമത്തി ജനവരി 18 ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യം നല്‍കാതെ ജയിലിലടക്കുന്നതിനും ഫിബ്രവരി 9 ന് വീണ്ടും ഹാജരാക്കുന്നതിനും ഉത്തരവിട്ടു.
വിവാഹമോചനത്തേക്കാള്‍, ഭാര്യയെ വധിക്കുകയാണ് നല്ലതെന്ന് വിശ്വസിച്ച ബ്രയാന്‍ ഭാര്യയെ ഉപേക്ഷിക്കുവാന്‍ ഏറ്റവും നല്ല സ്റ്റേറ്റ് ഏതാണെന്ന് ഗൂഗിളില്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. ജനവരി ഒന്നിന് ശേഷം ഭാര്യയെ കണ്ടിട്ടില്ല എന്നാണ് ഭര്‍ത്താവ് പോലീസിന് നല്കിയ വിവരം. ജനവരി 4ന് ജോലിയില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് സ്ഥാപന ഉടമ പോലീസില്‍ പരാതിപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പല നുണകള്‍ പറഞ്ഞ് ബ്രയാന്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും ജനവരി 8 ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പോലീസിനെ തെറ്റിധരിപ്പിച്ചു എന്നതായിരുന്നു അറസ്റ്റിനുള്ള കാരണം. ഇവരുടെ താമസസ്ഥലത്തുനിന്നും രക്തക്കറയുള്ള ഒടിഞ്ഞ കത്തിയും കണ്ടെത്തി. സമീപത്തുള്ള ക്യാമറകളില്‍ ബ്രയാന്‍ ഡംപ്സ്റ്ററിന് സമീപം നില്ക്കുന്നതും കണ്ടെത്തിയിട്ടുണ്ട്. ദിവസങ്ങള്‍ പിന്നിട്ടതോടെ ഡംപ്സ്റ്ററിലുള്ളത് നീക്കം ചെയ്ത സ്ഥലത്ത് നടത്തിയ അന്വേഷണത്തില്‍ അന്നയുടെ ഫോണ്‍, വാക്സിനേഷന് കാര്‍ഡ്, ബൂട്ട്, പേഴ്സ് എന്നിവ കണ്ടെത്തി. ഡി.എന്‍.എ. പരിശോധനയില്‍ അന്നയുടെയും ബ്രയാന്റെയും സാമ്യവും സ്ഥിരീകരിക്കപ്പെട്ടിരുന്നു. ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: Rather than divorce, it is believed that Brian Walshe dismembered Ana Walshe and discarded her body
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..