ചൈനയുമായുള്ള ബന്ധം-മോദിക്കെതിരെ പരിഹാസവുമായി  രാഹുല്‍ ഗാന്ധി


1 min read
Read later
Print
Share

.

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്നതിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി.

'ചൈന ഞങ്ങളുടെ പ്രദേശം കൈവശപ്പെടുത്തുന്നു എന്നതാണ് വസ്തുത. ഇത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്,'ഇത് അംഗീകരിക്കാനാകില്ല' രാഹുല്‍ വാഷിങ്ടണില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പറഞ്ഞു.

1960 കളുടെ തുടക്കത്തില്‍ ഹിമാലയന്‍ അതിര്‍ത്തിയില്‍ നടന്ന യുദ്ധത്തെത്തുടര്‍ന്ന് പതിറ്റാണ്ടുകളായി ചൈനയും ഇന്ത്യയും മികച്ച ബന്ധത്തിലല്ല.

20 സൈനികര്‍ വീരമൃത്യുവരിച്ച 2020 ലെ അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷം, ചൈന ഈ വര്‍ഷം ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റി, തെക്കന്‍ ടിബറ്റ് എന്ന് വിളിക്കുകയും തങ്ങളുടെ പ്രദേശമാണെന്ന് അവകാശപ്പെടുകയും ചെയ്തു. ഈ അവകാശവാദങ്ങള്‍ ഇന്ത്യ തള്ളുകയും നിഷേധിക്കുകയും ചെയ്തിരുന്നു.

രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോട്‌ വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസി പ്രതികരിച്ചില്ല. ഈ മാസം അവസാനം നടക്കാനിരിക്കുന്ന മോദിയുടെ യുഎസ് സന്ദര്‍ശനത്തിന് ആഴ്ചകള്‍ മുമ്പാണ് രാഹുല്‍ ഗാന്ധിയുടെ ഈ സന്ദര്‍ശന പരിപാടി.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Rahul Gandhi, Washington visit

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
musical event

1 min

ന്യൂയോര്‍ക്കില്‍ കെസ്റ്റര്‍ ലൈവ് ഇന്‍ കണ്‍സേര്‍ട്ട് ഡിവോഷണല്‍ മ്യൂസിക് ഇവന്റ് ശനിയാഴ്ച

Sep 21, 2023


thirunnal

1 min

കൊളംബസില്‍ പരിശുദ്ധ കന്യകാമറിയത്തിന്റ ജനനതിരുനാള്‍ സെപ്റ്റംബര്‍ 23, 24 തീയതികളില്‍

Sep 21, 2023


sameeksha uk

1 min

ചെംസ്‌ഫോര്‍ഡില്‍ സമീക്ഷ യു.കെ 'ഓണഗ്രാമം23' ഒക്ടോബര്‍ 22 ന് 

Sep 21, 2023


Most Commented