.
ടൊറാന്റോ (കാനഡ): കാനഡയിലെ ആദ്യ സൗത്ത് ഏഷ്യന്‍ മന്ത്രിയായി രചന സിംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ നിന്നും സൈക്കോളജിയില്‍ മാസ്റ്റര്‍ ബിരുദം നേടിയ രചന സിംഗ് ബ്രിട്ടീഷ് കൊളംബിയ എഡ്യുക്കേഷന്‍ ആന്റ് ചൈല്‍ഡ് കെയര്‍ മന്ത്രിയായാണ് അധികാരമേറ്റത്.
എല്ലാവര്ക്കും വിദ്യാഭ്യാസം എന്നതാണ് തന്റെ ലക്ഷ്യമെന്ന് അധികാരമേറ്റെടുത്തശേഷം ഡിസംബര്‍ 8 ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മന്ത്രിസഭയുടെ ഭാഗമായതില്‍ അഭിമാനമുണ്ടെന്നും ഇവര്‍ പറഞ്ഞു.
പഞ്ചാബില്‍ നിന്നുള്ള റഘ്ബിര് സിംഗ്, സുലേഖ ദമ്പതികളുടെ മകളാണ്. മാതാപിതാക്കളും സഹോദരി സിര്‍ജാനയും അധ്യാപകരാണ്. 2001 ല്‍ ഭര്‍ത്താവും രണ്ടരവയസുള്ള മകനോടൊത്തുമാണ് കാനഡയിലേക്ക് കുടിയേറിയത്. ഖാന്കോവര് ഇന്‍ഫര്‍മേഷന്‍ സര്‍വീസിലാണ് ആദ്യമായി ജോലിയില്‍ പ്രവേശിച്ചിരുന്നത്.
2017 ലാണ് ആദ്യമായി മത്സരിച്ചു ജയിച്ചത്. 2020 ല്‍ സറെ ഗ്രീന്‍ ടിംബേര്സില് നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ഡ്രഗ് ആന്റ് ആല്‍ക്കഹോള്‍ കൗണ്‍സിലര്‍, ഗാര്ഹികപീഡനമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് പിന്തുണ നല്കല് തുടങ്ങി നിരവധി പ്രശ്നങ്ങളില്‍ ഇവര്‍ സജീവമായി രംഗത്തുണ്ടായിരുന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: Punjab-origin Rachna Singh becomes first South Asian minister in Canada
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..