.
ന്യൂയോര്‍ക്ക്: പന്ത്രണ്ട് വര്‍ഷങ്ങളായി നോര്‍ത്ത് അമേരിക്കന്‍ മലയാളികളികളുടെ സ്വന്തം ചാനല്‍ ആയി നില കൊള്ളുന്ന 'പ്രവാസി ചാനലിന്' ഇനി ന്യൂയോര്‍ക്കിലും സാരഥികള്‍! ന്യൂയോര്‍ക്കിലും പരിസരത്തും താമസിക്കുന്ന പ്രവാസി മലയാളികളുടെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമാകാന്‍ തയ്യാറെടുക്കുകയാണ് പ്രവാസി ചാനലിന്റെ ന്യൂയോര്‍ക്ക് സംസ്ഥാനത്തെ പുതിയ പ്രതിനിധികള്‍.
ന്യൂയോര്‍ക്കിലെ പ്രവാസി മലയാളികളുടെ ഹൃദയ സപ്ന്ദനങ്ങള്‍ ഒപ്പിയെടുത്തു ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ സ്വീകരണമുറിയില്‍ എത്തിക്കുവാനുള്ള ശ്രമവുമായി പ്രവാസി ചാനല്‍ അതിന്റെ പ്രവര്‍ത്തന മേഖല വിപുലീകരിച്ചു ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി ഔദ്യോഗികമായ പ്രഖ്യാപനചടങ്ങ് ഫ്ളോറല്‍ പാര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ ജനുവരി 21 നു 5 മണിക്ക് ഹ്രസ്വമായ ചടങ്ങുകളുമായി നടത്തുന്നു. സാമൂഹ്യ സാംസ്കാരിക, രാഷ്ട്രീയ, മാധ്യമ രംഗങ്ങളിലെ നിരവധി പേര് പങ്കെടുക്കും.
Content Highlights: PRAVASI CHANNEL
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..