.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കുന്ന പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷനില്‍ ഒട്ടേറേ അമേരിക്കന്‍ പ്രവാസികളും പങ്കെടുക്കുബോള്‍ ഫൊക്കാനയെ പ്രതിനിധികരിച്ച് ഫൊക്കാന മുന്‍ ജനറനല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ജോര്‍ജ് പണിക്കര്‍, മുന്‍ പ്രസിഡന്റ് മാധവന് പി നായര്‍, അനില്‍കുമാര്‍ പിള്ള എന്നിവരും പങ്കെടുക്കുന്നു.
പ്രവാസി ഭാരതീയ ദിനാചരണ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര് എന്നിവരും ആശംസകള്‍ അറിയിച്ചു സംസാരിച്ചു. 70 രാജ്യങ്ങളില്‍ നിന്നായി ഏകദേശം 3500 ഓളം പ്രവാസികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. കൂടുതല്‍ പ്രവാസികളും ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, ബ്രിട്ടന്, ഓസ്ട്രേലിയ, മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് പങ്കെടുക്കുന്നത്.
പ്രവാസി ഭാരതീയ ദിന തീം സോങ്ങോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ജനുവരി 9 നാണ് പ്രവാസി ഭാരതീയ ദിനം ആഘോഷിക്കുന്നത്. കോവിഡ്19 കാരണം ഏകദേശം നാല് വര്‍ഷത്തിന് ശേഷമാണ് വീണ്ടും പ്രവാസി ഭാരതീയ ദിനം ആഘോഷിക്കുന്നത്.
വിദേശത്ത് പ്രത്യേക നേട്ടങ്ങള്‍ കൈവരിച്ച ഇന്ത്യക്കാരെ ആദരിക്കുക, പ്രവാസികള്‍ക്കും രാജ്യക്കാര്‍ക്കും ഇടയില്‍ ഒരു ശൃംഖല സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കുക, രാജ്യക്കാരെയും പ്രവാസികളെയും ബന്ധിപ്പിച്ച് പ്രയോജനകരമായ പദ്ധതികള്‍ തയ്യാറാക്കുക, രാജ്യത്തെ നിക്ഷേപ അവസരങ്ങള്‍ വര്‍ധിപ്പിക്കുക എന്നിവയെല്ലാമാണ് പ്രവാസി ഭാരതീയ ദിവസിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
വാര്‍ത്തയും ഫോട്ടോയും : ശ്രീകുമാര്‍ ഉണ്ണിത്താന്
Content Highlights: pravasi bharathiya divas, fokana
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..