'ലോക്ക്ഡ് ഇന്‍' ന് പ്രവാസി അവാര്‍ഡ്


.

കൊച്ചി: അമേരിക്കയിലെ സിനിമാ പ്രേമികളുടെ ഇടയില്‍ വളെരെയധികം അംഗീകാരവും പ്രശസ്തിയും നേടിയതും ന്യൂയോര്‍ക്കില്‍ പൂര്‍ണ്ണമായി ചിത്രീകരിച്ചതുമായ മലയാള ചലച്ചിത്രം 'ലോക്ക്ഡ് ഇന്‍' പ്രവാസി കോണ്‍ക്ലേവ് പുരസ്‌കാരത്തിന് അര്‍ഹമായി. ജനുവരി 7-ന് കൊച്ചി സാജ് എര്‍ത്ത് റിസോര്‍ട്ട് ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടത്തപ്പെട്ട വര്‍ണ്ണാഭമായ ചടങ്ങില്‍ 'ലോക്ക്ഡ് ഇന്‍' നായകന്‍ ആല്‍ബിന്‍ ആന്റോ പ്രവാസി കോണ്‍ക്ലേവ് ട്രസറ്റ് ചെയര്‍മാന്‍ അലക്‌സ് വിളനിലത്തില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രവാസികള്‍ ഒത്തുകൂടിയ 'പ്രവാസി മീറ്റ്' ചടങ്ങിലാണ് പുരസ്‌കാരം നല്‍കിയത്. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഗള്‍ഫ്, ഓസ്ട്രേലിയ, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ധാരാളം പ്രവാസികള്‍ ചടങ്ങില്‍ പങ്കെടുത്തു.

മലയാള ചലച്ചിത്ര രംഗത്ത് വിവിധ രാജ്യങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ വിശദമായി വിശകലനം ചെയ്തതിനു ശേഷമാണ് അവതരണം കൊണ്ടും സാങ്കേതിക മികവ് കൊണ്ടും കലാമൂല്യം കൊണ്ടും ഛായാഗ്രഹണം കൊണ്ടും ഉന്നത നിലവാരം പുലര്‍ത്തിയിരിക്കുന്ന സിനിമ ആയി 'ലോക്ക്ഡ് ഇന്‍'-നെ തിരഞ്ഞെടുത്തത്. മുഴുനീളം ആവേശജനകമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഒന്നര മണിക്കൂര്‍ നീളുന്ന റൊമാന്റിക് ത്രില്ലെര്‍ ആയ ഈ സിനിമ കേരളത്തില്‍ അടുത്തകാലത്ത് ഇറങ്ങിയ മറ്റു മുന്‍നിര സിനിമകളേക്കാള്‍ നിലവാരം പുലര്‍ത്തുന്നു എന്ന് പ്രവാസി മലയാളി ഫോറം സാരഥി സുനു അബ്രഹാം പറഞ്ഞു.

ന്യൂയോര്‍ക്കിലുള്ള യുവ കലാകാരനും അനുഗ്രഹീത ഗായകനുമായ ശബരീനാഥ് നായര്‍ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം കൂടാതെ സംഗീത സംവിധാനവും കൂടി നിര്‍വഹിച്ച് ചിട്ടപ്പെടുത്തിയ 'ലോക്ക്ഡ് ഇന്‍' സിനിമ ന്യൂയോര്‍ക്കിലും പരിസരപ്രദേശങ്ങളിലും തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സോടെ മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയതാണ്. തിരക്കഥാകൃത്തും സംവിധായകനുമായ ശബരിനാഥ് കമ്മിറ്റിയുടെ മുക്തകണ്ഠ പ്രശംസക്ക് അര്‍ഹനായി. അതിമനോഹരവും ഉദ്വേകജനകവുമായ മുഹൂര്‍ത്തനങ്ങള്‍ അഭ്രപാളികളില്‍ പകര്‍ത്തിയ ഛായാഗ്രഹകന്‍ ജോണ്‍ മാര്‍ട്ടിന്റെ ചിത്രീകരണവും കമ്മിറ്റിയുടെ പ്രത്യേക പ്രശംസക്ക് പാത്രമായി. ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലുമായി സമ്പൂര്‍ണ്ണ ചിത്രീകരണം നടത്തിയ ലോക്ക്ഡ് ഇന്നിലെ പ്രവാസി നടീനടന്മാര്‍ അഭിനയത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിയെന്നു കമ്മിറ്റിയംഗങ്ങള്‍ സാക്ഷ്യപ്പെടുത്തി.

വളരെ പരിമിതമായ സാഹചര്യത്തില്‍ പ്രതികൂല കാലാവസ്ഥകളെ തരണം ചെയ്ത് ആദ്യമായി ഏറ്റെടുത്ത സംരംഭമായ 'ലോക്ക്ഡ് ഇന്‍' സിനിമക്ക് അംഗീകാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഹരിലാല്‍ നായര്‍ ന്യൂയോര്‍ക്കില്‍ പറഞ്ഞു. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി പ്രദേശത്തുള്ള ഷാജി എഡ്വേഡ്, ആല്‍ബിന്‍ ആന്റോ, ഹന്നാ അരീച്ചിറ, സവിത റാവു, സണ്ണി കല്ലൂപ്പാറ, ഷാജി എണ്ണശ്ശേരില്‍, അജിത് കൊച്ചൂസ്, ഹരിലാല്‍, എല്‍ദോ തുടങ്ങിയ അഭിനേതാക്കളോടൊപ്പം ഹോളിവുഡ് നടനായ ജോയല്‍ റാറ്റ്‌നറും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈനര്‍ അജിത് കൊച്ചൂസാണ്.

പ്രവാസ ലോകത്തു നിന്നും ഉത്ഭവിക്കുന്ന ഇത്തരം കലാമൂല്യമുള്ള പ്രവര്‍ത്തനങ്ങളെയും സൃഷ്ടികളെയും പ്രവാസികളായ എല്ലാവരും പ്രോത്സാഹിപ്പിക്കുമെന്നും അതിനു വേണ്ട കൈത്താങ്ങല്‍ നല്‍കുമെന്നും ചടങ്ങില്‍ സംസാരിച്ച കുര്യയന്‍ ചെറിയാന്‍ (തിരുവല്ല പ്രവാസി അസോസിയേഷന്‍), ഹരി നമ്പൂതിരി (വേള്‍ഡ് മലയാളീ കൗണ്‍സില്‍, ഹ്യൂസ്റ്റണ്‍), എബ്രഹാം ജോണ്‍ (യൂണിയന്‍ ഓഫ് ജര്‍മ്മന്‍ മലയാളി അസോസിയേഷന്‍), വര്‍ഗ്ഗീസ് മൂലം (ഗ്ലോബല്‍ മലയാളി കൗണ്‍സില്‍), ഗീത ജോര്‍ജ് (വനിത, യു.എസ്.എ) തുടങ്ങിയവര്‍ പ്രസ്താവിച്ചു.

വാര്‍ത്തയും ഫോട്ടോയും : മാത്യുക്കുട്ടി ഈശോ

Content Highlights: pravasi award


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023

Most Commented