.
പ്ലാനോ (ടെക്സസ്): പ്ലാനോ സിറ്റി ഉള്‍പ്പെടെ നോര്‍ത്ത് ടെക്സസിലെ വിവിധ സിറ്റികളിലെ ഏഷ്യന്‍ വംശജരുടെ വീടുകളില്‍ കവര്‍ച്ച നടത്തിവന്നിരുന്ന മൂവര്‍ സംഘത്തെ പ്ലാനോ പോലീസ് അറസ്റ്റ് ചെയ്തു.
ഒസെ ഗോണ്‍സാലസ്, മെല്‍ബ ഗെയ്റ്റന്‍, ലിബാര്‍ഡോ സൊട്ടൊ എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേരും കൊളംബിയയില്‍ നിന്നുള്ളവരാണ്.
കഴിഞ്ഞവര്‍ഷം പ്ലാനോയില്‍ മാത്രം പന്ത്രണ്ട് ഏഷ്യന്‍ വംശജരുടെ, പ്രത്യേകിച്ച് ഇന്ത്യക്കാരുടെ വീടുകളില്‍ ഇവര്‍ കവര്‍ച്ച നടത്തി വിലപിടിപ്പുള്ള ആഭരണങ്ങള്‍, സ്വര്‍ണം എന്നിവ കൊണ്ടുപോയിരുന്നു.
നോര്‍ത്ത് കരോലിന, ഫ്ളോറിഡ, ജോര്‍ജിയ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇവര്‍ കവര്‍ച്ച നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.
ഗെയ്റ്റനും സോട്ടോയും ഹൂസ്റ്റണില്‍ നിന്നും ഗോണ്‍സാലസ് മിയാമിയില്‍ നിന്നുമാണ് പിടിയിലായത്.
ഇവരുടെ വീടുകളില്‍ നിന്നും ആയിരക്കണക്കിന് വിലമതിക്കുന്ന ആഭണങ്ങളും മറ്റു വിലയേറിയ മോഷണ മുതലുകളും കണ്ടെടുത്തതായും പോലീസ് പറഞ്ഞു. പിടികൂടിയ ഇവരെ പ്ലാനോ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുവന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: Plano police arrest alleged jewelry thieves who targeted Asian homes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..