.
ഫിലാഡല്‍ഫിയ: പെന്‍സില്‍വാനിയയിലെ മലയാളി അസോസിയേഷന് ആയ പമ്പയുടെ ക്രിസ്തുമസ് നവവത്സര ആഘോഷം ഫിലാഡല്‍ഫിയയില്‍ ആഘോഷിച്ചു. പമ്പ പ്രസിഡന്റ് ഡോ.ഈപ്പന് ഡാനിയേല്‍ ചുക്കാന്‍ പിടിച്ച പരിപാടിയില്‍ സെക്രട്ടറി ജോര്‍ജ് ഓലിക്കല്‍ എം.സിയായി പ്രവര്‍ത്തിച്ചു. സുമോദ് നെല്ലിക്കാല സദസിനെ സ്വാഗതം ചെയ്ത് സംസാരിച്ചു. ഫിലിപ്സ് മോടയില്‍ ന്യൂ ഇയര്‍ സന്ദേശം നല്കി.
ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്മാന് സുധ കര്‍ത്താ, മുന്‍ ഫിലാഡല്‍ഫിയ ഡെപ്യൂട്ടി മേയര്‍ നീന അഹമ്മദ്, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്മാന് സാജന് വറുഗീസ്, പമ്പ ബില്‍ഡിംഗ് പ്രൊജക്റ്റ് ചെയര്മാന് അലക്സ് തോമസ്, മോഡി ജേക്കബ്, രാജന് ശാമുവേല്‍, ഫിലിപ്പോസ് ചെറിയാന്, തോമസ് പോള്‍, ജോര്‍ജ് ജോസഫ്, എബി മാത്യു എന്നിവര്‍ ആശംസ പ്രസംഗം നടത്തി.
സുമോദ് നെല്ലിക്കാല കള്‍ച്ചറല്‍ പ്രോഗ്രാം നിയന്ത്രിച്ചു. ഷീബ എബ്രഹാം, അനൂപ് അനു, രാജു പി ജോണ്‍, ടിനു ജോണ്സന്, സുമോദ് നെല്ലിക്കാല, ജോയ് തട്ടാര്‍കുന്നേല്‍, എബ്രഹാം മേട്ടില്‍ എന്നിവരുടെ ഗാനാലാപനങ്ങള് പരിപാടിക്ക് കൊഴുപ്പേകി.
പമ്പയുടെ മെംബേഴ്സും അഭ്യുദയ കാംഷികളും പങ്കെടുത്ത പരിപാടി തികച്ചും ഉണര്വേകുന്നതായിരുന്നുവെന്നും ഇതുപോലുള്ള പരിപാടികള്‍ തിരക്കേറിയ ജീവിതത്തില്‍ മാനസിക ഉല്ലാസത്തിനുതകുമെന്നും സദസ് അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡന്റ് ജോണ്‍ പണിക്കര്‍ നന്ദി പ്രകാശനം നടത്തി.
വാര്‍ത്തയും ഫോട്ടോയും : സുമോദ് തോമസ് നെല്ലിക്കാല
Content Highlights: pampa new year celebration
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..