.
ഫിലാഡല്‍ഫിയ: പെന്‍സില്‍വാനിയയിലെ പ്രമുഖ മലയാളി സംഘടനയായ പമ്പ അസോസിയേഷന്‍ (പെന്‍സില്‍വാനിയ അസോസിയേഷന്‍ ഓഫ് മലയാളി പ്രോസ്പിരിറ്റി ആന്‍ഡ് അഡ്വാന്‍സ്‌മെന്റ്) അതിന്റെ 2023 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം പമ്പ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് മുന്‍ പ്രസിഡന്റ് ഡോ.ഈപ്പന്‍ ഡാനിയേലിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ വെച്ച് നടത്തപ്പെട്ടു.
മുന്‍ പ്രസിഡന്റ് ഡോ.ഈപ്പന്‍ ഡാനിയേല്‍ പുതിയ പ്രസിഡന്റ് സുമോദ് ടി നെല്ലിക്കാലയ്ക്ക് അധികാരം കൈമാറി. തുടര്‍ന്ന് മുന്‍ സെക്രട്ടറി ജോര്‍ജ് ഓലിക്കല്‍ പുതിയ സെക്രട്ടറി തോമസ് പോളിന് അധികാരം കൈമാറി.
ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍, സെക്രട്ടറി, ട്രഷറര്‍, പമ്പ അസോസിയേഷന്‍ സെക്രട്ടറി, ട്രഷറര്‍, ഫ്രണ്ട്സ് ഓഫ് റാന്നി ഫൗണ്ടര്‍ മെംബര്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ നിലകളില്‍ വൃക്തി മുദ്ര പതിപ്പിച്ച ഒരു പ്രതിഭയാണ് ഒരു ഗായകന്‍ കൂടിയായ സുമോദ് തോമസ് നെല്ലിക്കാല.
പമ്പ, ട്രൈസ്റ്റേറ്റ്, ഫ്രണ്ട്സ് ഓഫ് തിരുവല്ല തുടങ്ങിയ സംഘടകളിലെ നേതാക്കളില്‍ ഒരാളും അതുപോലെ ബിസിനസ്സ് രംഗത്തും, സാംസ്‌കാരിക തലത്തിലും ഒരുപോലെ ശോഭിക്കുന്ന വ്യക്തിത്വമാണ് ജനറല്‍ സെക്രട്ടറി തോമസ് പോള്‍.
സി എസ് ഐ മഹാ ഇടവക വൈദികന്‍, എക്യൂമിനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഫിലാഡല്‍ഫിയ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് ട്രഷറര്‍ ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഫിലിപ്‌സ് മോടയില്‍. അദ്ദേഹം ഇംഗ്ലീഷ് ചര്‍ച്ച് പാസ്റ്റര്‍ ആയും പ്രവര്‍ത്തിക്കുന്നു.
മറ്റു ഭാരവാഹികള്‍ ആയി ഫിലിപ്പോസ് ചെറിയാന്‍ (വൈസ് പ്രെസിഡന്റ്), റോണി വര്‍ഗീസ് (അസോസിയേറ്റ് സെക്രട്ടറി), രാജന്‍ സാമുവേല്‍ (അസോസിയേറ്റ് ട്രഷറര്‍), ജേക്കബ് കോര (അക്കൗണ്ടന്റ്) എന്നിവരും സ്ഥാനമേറ്റു.
ചെയര്‍ പേഴ്‌സണ്‍സ് ആയി ജോയ് തട്ടാര്‍കുന്നേല്‍ (ആര്‍ട്‌സ്), സുധ കര്‍ത്താ (സിവിക്സ് ആന്‍ഡ് ലീഗല്‍), ജോര്‍ജ് ഓലിക്കല്‍ (ലിറ്റററി), ഈപ്പന്‍ ഡാനിയേല്‍ എഡിറ്റോറിയല്‍ ബോര്‍ഡ്. അലക്‌സ് തോമസ്, ജോണ്‍ പണിക്കര്‍, വി വി ചെറിയാന്‍ (ബില്‍ഡിംഗ് കമ്മിറ്റി), മോഡി ജേക്കബ് (ഐ റ്റി കോര്‍ഡിനേറ്റര്‍, രാജു പി ജോണ്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), ജോര്‍ജുകുട്ടി ലൂക്കോസ് (പബ്ലിക് റിലേഷന്‍സ്), ഡൊമിനിക് പി ജേക്കബ് (ഫെസിലിറ്റി), എബി മാത്യു (ലൈബ്രററി), റോയ് മാത്യു (മെംബര്‍ഷിപ്പ്), ബിജു എബ്രഹാം (ഫണ്ട് റൈസിംഗ്), എ.എം ജോണ്‍ (ഇന്‍ഡോര്‍ ആക്ടിവിറ്റീസ്), മാസ്വെല്‍ ജിഫോര്‍ഡ് (സ്‌പോര്‍ട്‌സ്), ജോര്‍ജ് പണിക്കര്‍ (ഓഡിറ്റര്‍) എന്നിവരും അധികാരമേറ്റു. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനായി സുധാ കര്‍ത്താ, ബോര്‍ഡ് ഓഫ് ട്രസ്റ്റി സെക്രട്ടറി ആയി തമ്പി കാവുങ്കല്‍ എന്നിവര്‍ തുടരും.
തുടര്‍ന്ന് സുമോദ് നെല്ലിക്കാലയുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ പമ്പ അസോസിഷന്റെ സില്‍വര്‍ ജൂബിലിയുമായി ബന്ധപ്പെട്ടു 2023 ലെ വിവിധ പരിപാടികള്‍ക്കു രൂപം നല്‍കുകയും അതിനു വേണ്ടിയുള്ള സബ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. സില്‍വര്‍ ജൂബിലി കോര്‍ഡിനേറ്റര്‍ അലക്‌സ് തോമസ്, കോ- കോര്‍ഡിനേറ്റര്‍ ജോര്‍ജ് ഓലിക്കല്‍, സില്‍വര്‍ ജൂബിലി സുവനീര്‍ ചീഫ് എഡിറ്റര്‍ ഡോ ഈപ്പന്‍ ഡാനിയേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ആവും സില്‍വര്‍ ജൂബിലി സെലിബ്രേഷന്‍ സബ് കമ്മിറ്റി പ്രവര്‍ത്തിക്കുക. അതുപോലെ സ്‌പെല്ലിങ് ബി കോമ്പറ്റീഷന്‍ കോര്‍ഡിനേറ്റര്‍ ആയി മോഡി ജേക്കബ്, ചിരി അരങ്ങ് കോര്‍ഡിനേറ്റര്‍ ആയി ഫിലിപ്‌സ് മോടയില്‍ എന്നിവരും പ്രവര്‍ത്തിക്കും. പമ്പയുടെ ഇരുപത്തഞ്ചാം വാര്‍ഷികവുമായി ബന്ധപ്പെട്ട് 56 ഇന്റര്‍ നാഷണല്‍ ടൂര്‍ണമെന്റ്, സാഹിത്യ സമ്മേളനം, ലീഗല്‍ സെമിനാര്‍, ടൂര്‍ പ്രോഗ്രാം, കള്‍ച്ചറല്‍ പ്രോഗ്രാം തുടങ്ങി വിവിധ പരിപാടികള്‍ നടത്തപ്പെടും.
വാര്‍ത്തയും ഫോട്ടോയും : ജോര്‍ജുകുട്ടി ലൂക്കോസ്
Content Highlights: pampa
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..