ലണ്ടന്‍ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിക്കുന്നു 


.

യുകെ: ലണ്ടനിലെ വാട്ഫോര്‍ഡിലുള്ള സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ കാവല്‍ പിതാവായ ചാത്തുരുത്തില്‍ പരിശുദ്ധ മോര്‍ ഗ്രീഗോറിയോസ് തിരുമേനി യുടെ 120 -ാം ഓര്‍മ്മ പെരുന്നാള്‍, 2022 നവംബര്‍ 4, 5 തീയതികളില്‍ വാട്ഫോഡ്ഡിലുള്ള സെന്റ് മൈക്കിള്‍സ് ആന്‍ഡ് ഓള്‍ ഏയ്ഞ്ചല്‍സ് പളളിയില്‍വച്ച് ആഘോഷിക്കുന്നു.

നവംബര്‍ 4 ന് ഇടവക വികാരി റവ.ഫാ.എബിന്‍ ഊന്നുകല്ലിങ്കല്‍ കൊടിയേറ്റു നടത്തുന്നതോടുകൂടി പെരുന്നാളിന് ആരംഭം കുറിക്കും. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും അതിനെത്തുടര്‍ന്ന് റവ.ഫാ.എല്‍ദോസ് കെ.ജി. (വികാരി മോര്‍ ബസേലിയോസ് സുറിയാനി പള്ളി, ബ്രിസ്റ്റോള്‍) നേതൃത്വം നല്‍കുന്ന വചനപ്രഘോഷണവും ഉണ്ടായിരിക്കും.



നവംബര്‍ 5 ന് റവ.ഫാ.എല്‍ദോസ് കെ.ജി.യുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടത്തപ്പെടും. വി.കുര്‍ബാന മധ്യേ പരിശുദ്ധ തിരുമേനിയോടുള്ള പ്രത്യേക മധ്യസ്ഥപ്രാര്‍ത്ഥന നടത്തും. തുടര്‍ന്ന് പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രദക്ഷിണം, ആശീര്‍വാദം തുടര്‍ന്ന് നേര്‍ച്ചവിളമ്പ്, സ്നേഹവിരുന്ന് എന്നിവക്കുശേഷം കൊടിയറക്കത്തോടെ പെരുന്നാള്‍ സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ.എബിന്‍ ഊന്നുകല്ലിങ്കല്‍ - 07404240659
ഷിബു ജേക്കബ് -07896219060
ബേബി ജോസഫ് -07988657214

Content Highlights: ormaperunnal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented