കോട്ടയം ക്ലബ് ഓണാഘോഷംസംഘടിപ്പിച്ചു


.

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോട്ടയം ക്ലബിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ഒക്ടോബര്‍ 9 ന് ഞായറാഴ്ച വൈകീട്ട് ആറ് മണിയോടു കൂടി സ്റ്റാഫോര്‍ഡിലുള്ള മാഗിനെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൗസ് ഓഡിറ്റോറിയത്തില്‍ ആരംഭിച്ച ആഘോഷ പരിപാടികള്‍ മൂന്നു മണിക്കൂര്‍ നീണ്ടു നിന്നു.



തുടര്‍ന്ന് മാവേലിയും വിശിഷ്ട വ്യക്തികളും ക്ലബ് ഭാരവാഹികളും ചേര്‍ന്ന് നിലവിളക്കു കൊളുത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പ്രസിഡന്റ് ബാബു ചാക്കോയുടെ അധ്യക്ഷതയില്‍ നടന്ന ആഘോഷ പരിപാടിയില്‍ സെക്രട്ടറി സുഗു ഫിലിപ്പ് സ്വാഗതം ആശംസിക്കുകയും ക്ലബ്ബിന്റെ ഭാവി പരിപാടികള്‍ വിശദീകരിക്കുകയും ചെയ്തു.

സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റുമായ ബ്ലെസ്സണ്‍ ഹൂസ്റ്റണ്‍ ഓണസന്ദേശം നല്‍കി. പാക്കറ്റും കിറ്റുമായി കേരളത്തില്‍ ഓണാഘോഷം ഒതുങ്ങുമ്പോള്‍ പ്രവാസികള്‍ ഓണത്തെ ഉത്സവമാക്കി മാറ്റുന്നത് അഭിമാനകരമാണെന്ന് ഓണസന്ദേശത്തില്‍ ബ്ലെസ്സണ്‍ പറഞ്ഞു.

കോട്ടയം ക്ലബ് മുന്‍ പ്രസിഡന്റുമാരായ തോമസ് വര്‍ഗീസ്, രവി വര്‍ഗീസ്, ജോസ് ജോണ്‍ തെങ്ങുംപ്ലാക്കല്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ആന്‍ഡ്രൂസ് ജേക്കബ്, സുഗു ഫിലിപ്പ്, ലക്ഷ്മി പീറ്റര്‍, ജോജി ജോസഫ്, മധു ചിറക്കല്‍, ജയകുമാര്‍ നടക്കനാല്‍, ടെസ്സി ജോര്‍ജ്, ജിഷ സുജിത് എന്നിവരുടെ ശ്രുതിമധുരമായ ഗാനങ്ങളും ഓണപ്പാട്ടുകളും ആന്‍ ഫിലിപ്പ്, ഹര്‍ഷ ഷിബു, അസ്ത മൗര്യ എന്നിവര്‍ അവതരിപ്പിച്ച നൃത്തങ്ങളും ഓണാഘോഷത്തെ മികവുറ്റതാക്കി.

ലക്ഷ്മി പീറ്റര്‍ എംസിയായി പരിപാടികള്‍ നിയന്ത്രിച്ചു. ആന്‍ഡ്രൂസ് ജേക്കബ്, മധു ചിറക്കല്‍, ജോജി ജോസഫ് എന്നിവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായിരുന്നു. ഷിബു. കെ. മാണി നന്ദി അറിയിച്ചു. വിഭവസമൃദ്ധമായ ഓണ സദ്യയോട് കൂടി ഓണാഘോഷ പരിപാടികള്‍ക്ക് സമാപ്തി കുറിച്ചു.

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Content Highlights: onam celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented