.
ഫ്‌ളോറിഡ: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ (ഒഐസിസി യൂഎസ്എ) പുതിയ ചാപ്റ്ററായി പ്രഖ്യാപിച്ച ഫ്‌ളോറിഡ ചാപ്റ്ററിന് കൂടുതല്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു. അമേരിക്കയിലെ സാമൂഹ്യ സംസ്‌കാരിക രാഷ്ട്രീയ സാഹിത്യ രംഗത്തെ പ്രമുഖര്‍ അടങ്ങുന്നതാണ് ചാപ്റ്ററിന്റെ നേതൃനിര.
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അംഗീകാരത്തോടെ ഒഐസിസി/ഇന്‍കാസ് ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപിള്ളയാണ് മാര്‍ച്ചില്‍ പുതിയ ചാപ്റ്റര്‍ പ്രഖ്യാപനം നടത്തിയത്.
ലോക കേരള സഭാംഗവും ഫൊക്കാന മുന്‍ പ്രസിഡന്റും കേരളം സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ മുന്‍ പ്രസിഡന്ടുമായ ജോര്‍ജി വര്‍ഗീസാണ് ചാപ്റ്റര്‍ പ്രസിഡന്റ്. മറ്റു ഭാരവാഹികളെല്ലാം തന്നെ വിവിധ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ ശ്രദ്ധേയരാണ്.
സൗത്ത് ഫ്‌ലോറിഡ, ടാമ്പാ, ഒര്‍ലാണ്ടോ, ജാക്‌സണ്‍വില്ല തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി ചാപ്റ്റര്‍ കമ്മിറ്റി കൂടുതല്‍ വിപുലീകരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
മറ്റു ഭാരവാഹികള്‍ : ജനറല്‍ സെക്രട്ടറി: ജോര്‍ജ് മാലിയില്‍ (കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ മുന്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി) ട്രഷറര്‍ : മാത്തുക്കുട്ടി തുമ്പമണ്‍ (മുന്‍ പ്രസിഡന്റ്, കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ), ചെയര്‍പേഴ്‌സണ്‍ ബിനു ചിലമ്പത്ത് (ഐപിസിഎന്‍എ ഫ്‌ളോറിഡ ചാപ്റ്റര്‍ പ്രസിഡന്റ്, കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ മുന്‍ പ്രസിഡന്റ്) വൈസ് പ്രസിഡന്റ് എബി ആനന്ദ് (ഐപിസിഎന്‍എ ഫ്‌ളോറിഡ ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ്, നവ കേരള മലയാളി അസോസിയേഷന്‍ പ്രസിഡന്റ്) വൈസ് പ്രസിഡന്റ് : ബിഷിന്‍ ജോസഫ്, (മുന്‍ പ്രസിഡന്റ് മലയാളി അസോസിയേഷന്‍ ഓഫ് താമ്പാ) ജോയിന്റ് സെക്രട്ടറി: ജെയിന്‍ വാത്തിയേലില്‍ (നവകേരള ആര്‍ട്‌സ് ക്ലബ് പ്രസിഡന്റ്) ജോയിന്റ് ട്രഷറര്‍: മനോജ് ജോര്‍ജ് (സെക്രട്ടറി, കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ) എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബേഴ്‌സ്: സജി സക്കറിയാസ് (മുന്‍ പ്രസിഡന്റ്, കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ), ബാബു കല്ലിടുക്കില്‍ (മുന്‍ പ്രസിഡന്റ്, കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ), അസീസി നടയില്‍ (മുന്‍ സെക്രട്ടറി, കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ), സാവി മാത്യു(മുന്‍ പ്രസിഡന്റ്, കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ), ലൂക്കോസ് പൈനുംകല്‍ (പാം ബീച്ച് കൗണ്ടി ലൈബ്രറി സിസ്റ്റം സര്‍ക്കുലേഷന്‍ മാനേജര്‍), ഷീല ജോസ് (മുന്‍ പ്രസിഡന്റ് നവകേരള), ഷിബു ജോസഫ് (പ്രസിഡന്റ് ഇലക്ട് കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ), ബിനു പാപ്പച്ചന്‍ (ജോയിന്റ് സെക്രട്ടറി, കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ).
കെപിസിസി യുടെ പൂര്‍ണനിയന്ത്രണത്തില്‍ 40ല്‍ പരം രാജ്യങ്ങളിലായി സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒഐസിസിയുടെ യൂഎസ്എ റീജിയന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും ഫ്‌ളോറിഡ ചാപ്റ്ററിന്റെയും ഈസ്റ്റേണ്‍ റീജിയന്റെയും രൂപീകരണം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും പുതിയ ഭാരവാഹികളെ അഭിനന്ദിച്ചു കൊണ്ട് ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്തു ശങ്കരപ്പിള്ള പറഞ്ഞു. കൂടുതല്‍ ഭാരവാഹികളെ ഉള്‍പ്പെടുത്തി ചാപ്റ്ററും റീജിയനും ഉടനെ വിപുലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു
ഫ്‌ളോറിഡ ചാപ്റ്ററിന്റെയും ഈസ്റ്റേണ്‍ റീജിയന്റെയും രൂപീകരണത്തിനു നേതൃത്വം നല്‍കിയ നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ.മാമ്മന്‍ സി ജേക്കബിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
പുതുതായി പ്രഖ്യാപിക്കപ്പെട്ട ഈസ്റ്റേണ്‍ റീജിയന്റെ പ്രസിഡന്റ് സാജന്‍ കുര്യന്‍ (പ്രസിഡന്റ് സൗത്ത് ഏഷ്യന്‍ കോക്കസ് ഓഫ് ഫ്‌ളോറിഡ), റീജിയണല്‍ ചെയര്‍മാന്‍: ജോയി കുറ്റിയാനി (മുന്‍ പ്രസിഡന്റ്, കേരളം സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ) എന്നിവരും ഡോ.മാമ്മന്‍ സി. ജേക്കബും (ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറി) ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായിരിക്കും.
നാഷണല്‍, റീജിയന്‍, ചാപ്റ്റര്‍ തലങ്ങളില്‍ 150 ല്‍ പരം കമ്മിറ്റി അംഗങ്ങള്‍ ഉള്ള ഒഐസിസിയു യുഎസ്എ അടുത്ത ഘട്ടമായി അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളും നഗരങ്ങളും കേന്ദ്രീകരിച്ചു ചാപ്റ്ററുകള്‍ക്ക് രൂപം കൊടുത്തു വരികയാണ്. കെപിസിസിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ രൂപീകൃതമായ ഒഐസിസി യുഎസ്എയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തിലാണ് പുരോഗമിക്കുന്നതെന്നും ഫ്‌ളോറിഡ ചാപ്റ്ററിന്റെയും ഈസ്റ്റേണ്‍ റീജിയന്റെയും പ്രവര്‍ത്തനങ്ങള്‍ സംഘടനയ്ക്ക് വലിയ ഊര്‍ജ്ജവും ശക്തിയും നല്‍കാന്‍ ഇടയാകുമെന്നും ഭാരവാഹികളെ അഭിനന്ദിച്ച് കൊണ്ട് ഒഐസിസി യുഎസ്എ ചെയര്‍മാന്‍ ജെയിംസ് കൂടല്‍, പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി, ട്രഷറര്‍ സന്തോഷ് എബ്രഹാം എന്നിവര്‍ പറഞ്ഞു.
മറ്റു ദേശീയ ഭാരവാഹികളായ ഡോ.ചെക്കോട്ട് രാധാകൃഷ്ണന്‍, ഡോ.അനുപം രാധാകൃഷ്ണന്‍, കളത്തില്‍ വര്‍ഗീസ്, ജോബി ജോര്‍ജ്, ഗ്ലാഡ്സണ്‍ വര്‍ഗീസ്, സജി എബ്രഹാം, ബോബന്‍ കൊടുവത്ത്, ഷാലു പുന്നൂസ്, പി.പി. ചെറിയാന്‍, രാജേഷ് മാത്യു, ഷാജന്‍ അലക്‌സാണ്ടര്‍, ലാജി തോമസ്, മിലി ഫിലിപ്പ്, കൊച്ചുമോന്‍ വയലത്ത്, ടോം തരകന്‍, മറ്റു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, നോര്‍ത്ത്, സൗത്ത്, വെസ്റ്റ് റീജിയണല്‍ ഭാരവാഹികള്‍ തുടങ്ങിയവരും ചാപ്റ്റര്‍ ഭാരവാഹികളെ അഭിനന്ദിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: oicc USA Florida chapter new members
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..