ഒക്ലഹോമ യുണൈറ്റഡ് ക്ലബിന് ഓവര്‍ 35 ഡിവിഷന്‍ ട്രോഫി


.

ഡാലസ്: ടെക്സാസ് കപ്പ് ഓവര്‍ 35 ഡിവിഷന്‍ ടൂര്‍ണമെന്റില്‍ ഒക്ലഹോമ യുണൈറ്റഡ് സോക്കര്‍ ക്ലബ് ജേതാക്കാളായി. ഡാലസിലെ മലയാളി സോക്കര്‍ ക്ലബായ ഫുട്‌ബോള്‍ ക്ലബ് ഓഫ് കരോള്‍ട്ടന്‍ (എഫ്സിസി) ആണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. എഫ്സിസിയെയാണ് ഒക്ലഹോമ പരാജയപ്പെടുത്തിയത്.

ടീം കോച്ചും, കോര്‍ഡിനേറ്ററുമായ കുര്യന്‍ സഖറിയ (സാബു തലപ്പാല), അജി ജോണ്‍ (ക്യാപ്റ്റന്‍) എന്നിവര്‍ ചേര്‍ന്ന് ചാമ്പ്യര്‍ക്കുള്ള ട്രോഫി ഏറ്റു വാങ്ങി. ഒക്ലഹോമ സിറ്റിയിലെ ആദ്യകാല മലയാളി സോക്കര്‍ ടീമാണ് ഒക്ലഹോമ യുണൈറ്റഡ് സോക്കര്‍ ക്ലബ്.

കഴിഞ്ഞ 34 വര്‍ഷക്കാലം ഒക്ലഹോമ ടീമിനു വേണ്ടി ജേഴ്‌സിയണിഞ്ഞിട്ടുള്ള കുര്യന്‍ സഖറിയ ടീമംഗങ്ങളുടെയും സംഘാടകരുടെയും പ്രത്യേക പ്രശംസ നേടി. അമേരിക്കയിലെത്തുന്നതിനു മുന്‍പ് കല്ലിശേരി അഡിഡാസ് ഫുട്‌ബോള്‍ ക്ലബിന്റെ ക്യാപ്റ്റനായിരുന്നു. കേരള യൂണിവേഴ്സിറ്റിക്കു വേണ്ടി രണ്ടു വര്‍ഷം കളിച്ചിട്ടുണ്ട്. അമേരിക്കയിലുടനീളം നിരവധി മലയാളി സോക്കര്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത് മലയാളി സോക്കര്‍ പ്രേമികള്‍ക്കിടയില്‍ സുപരിചതനുമാണ് സാബു എന്നറിയപ്പെടുന്ന കുര്യന്‍ സഖറിയ. ഒക്ലഹോമ മലയാളി അസോസിയേഷന്റെ കമ്മിറ്റിയിലും സ്‌പോര്‍ട്‌സ് ഭാരവാഹിയായും നിരവധി തവണ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

വാര്‍ത്തയും ഫോട്ടോയും : മാര്‍ട്ടിന്‍ വിലങ്ങോലില്‍

Content Highlights: Oclahoma united club


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented