.
ചെങ്ങന്നൂര്‍ വെണ്‍മണി ആറ്റുപുറത്ത് കുറ്റിക്കാട്ട് കെ.ജെ ഇടിക്കുള (92) അന്തരിച്ചു. എം എസ് സി എല്‍ പി സ്‌കൂള്‍ വെണ്‍മണി, എം എസ് സി എല്‍ പി സ്‌കൂള്‍ കുറത്തികാട്, സെയിന്റ് ജോണ്‍സ് ടി ടി ഐ തിരുവനന്തപുരം, എസ് എച്ച് ടി ടി ഐ മൈലപ്ര, സെയിന്റ് മേരീസ് സ്‌കൂള്‍ തിരുവനന്തപുരം തുടങ്ങി സിറോ മലങ്കര കത്തോലിക്കാ സഭയുടെ നിരവധി സ്ഥാപനങ്ങളില്‍ അധ്യാപകനായും പ്രധാന അധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു,
യോഹന്നാന്‍-മറിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ മേരിക്കുട്ടി ഇടിക്കുള വെട്ടിയാര്‍ പടിഞ്ഞാറെയറ്റത്ത് കുടുംബാംഗമാണ്. മക്കള്‍ - ഷേര്‍ലി ഇടിക്കുള (അധ്യാപിക), ജോണ്‍ ഇടിക്കുള (ദുബായ്, യൂഎഇ), ജോസഫ് ഇടിക്കുള കുറ്റിക്കാട്ട് (ന്യൂജേഴ്‌സി), മരുമക്കള്‍ - അനു മാത്യു, റീന ജോണ്‍ ജോസഫ്. സഹോദരങ്ങള്‍ - കുഞ്ഞമ്മ ജോര്‍ജ്, കെ.ജെ.ജോര്‍ജ് (ബാംഗ്ലൂര്‍), പരേതരായ കെ ജെ കുഞ്ഞൂഞ്ഞ്, കെജെ വര്‍ഗീസ്, ദീനാമ്മ യോഹന്നാന്‍, ഏലിയാമ്മ കോശി,ഫാ.സെബാസ്റ്റ്യന്‍ ജോണ്‍ കുറ്റിക്കാട്ട്.
സംസ്‌കാരചടങ്ങുകള്‍ ജൂണ്‍ 9 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഇടപ്പോണുള്ള ഭവനത്തില്‍ ആരംഭിക്കും, 3 മണിയോട് കൂടി ഇടപ്പോണ്‍ പാറ്റൂര്‍ സെയിന്റ് തെരേസാസ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ പൊതുദര്‍ശനത്തിനു വെക്കും, ശേഷം വിവിധ മതമേലധ്യക്ഷന്മാരുടെയും വൈദികരുടെയും കാര്‍മികത്വത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തപ്പെടും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോണ്‍ ഇടിക്കുള - 974-712- 0156
ഷേര്‍ലി ഇടിക്കുള കുറ്റിക്കാട്ട് - 854-765-0608
സണ്ണി വര്‍ഗീസ് കുറ്റിക്കാട്ട് -965-693-0319
Content Highlights: obituary


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..