.
ന്യൂയോര്‍ക്ക്: കൊല്ലം വാപ്പാല സ്വദേശി വേങ്ങവിള വീട്ടില്‍ജോണ്‍ സാമുവേല്‍ (അനിയന്‍ കുഞ്ഞ് - 63) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. വര്‍ഷങ്ങളായി ന്യൂയോര്‍ക്ക് ഡിപ്പാര്‍ട്‌മെന്റ് ഓഫ് സോഷ്യല്‍ സര്‍വീസില്‍ ഉദ്യോഗസ്ഥനാണ്. ന്യൂയോര്‍ക്ക് അമിറ്റിവില്‍ ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ച് സഭാംഗവും കൊല്ലം വാപ്പാല ദി പെന്തെക്കൊസ്ത് മിഷന്‍ പ്രാദേശിക സഭാംഗവുമായിരുന്നു. ഭാര്യ ലിസി ശാമുവേല്‍ കൊട്ടാരക്കര തൃക്കണമങ്കല്‍ ബെഥേല്‍ മന്ദിരം കുടുംബാംഗമാണ്. മക്കള്‍: ജോയല്‍, ജാനല്‍.
മരുമകള്‍: ക്രിസ്റ്റിന്‍.
പൊതുദര്‍ശനം: ജൂണ്‍ 2-ന് 4.00 pmമുതല്‍ 6.30pm വരെയും, ടെസ്റ്റിമണി സര്‍വീസ് 7.00pm മുതല്‍ 9.00 pmവരെയുമാണ്.
സംസ്‌കാര ശുശ്രുഷ: ജൂണ്‍ 3-ന് 9.00 amമുതല്‍ 12.00 pm വരെ.
ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ച്, 79 പാര്‍ക്ക് അവന്യൂ, അമിറ്റിവില്‍, ന്യൂയോര്‍ക്ക് (New Testament Church, 79 Park Ave, Amityville, NY 11701)
സംസ്‌കാരം: ജൂണ്‍ 3-ന് 1.00pm, Pinelawn Memorial Park, 2030 Wellwood Ave, Farmingdale, NY 11735
വാര്‍ത്തയും ഫോട്ടോയും : ബിജു ജോണ്‍
Content Highlights: obituary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..