.
ന്യൂയോര്‍ക്ക്: ലോങ്ങ് ഐലന്‍ഡ് ഈസ്റ്റ് മെഡോയില്‍ താമസിച്ചിരുന്ന മല്ലപ്പള്ളി ഈസ്റ്റ് കോലമല വീട്ടില്‍ കുഞ്ഞമ്മ മാത്യു (80) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. ക്വീന്‍സ് സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ ഇടവകാംഗവും കുളനട മുണ്ടുതറയില്‍ കുടുംബാംഗവുമാണ്. ഭര്‍ത്താവ് മാത്യു കെ സാമുവേല്‍, മക്കള്‍ ഷൈല, ഷിബു, ശോഭ. മരുമക്കള്‍ സാം, മഞ്ജു, സാനു.
പൊതുദര്‍ശനം 30 ന് ചൊവ്വാഴ്ച്ച വൈകീട്ട് 5 മുതല്‍ 9 വരെ സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ പള്ളിയില്‍ (90-37, 213 Street, Queens Village, NY).
സംസ്‌കാര ശുശ്രൂഷ 31 ബുധനാഴ്ച രാവിലെ 9 മുതല്‍ സെന്റ് ജോണ്‍സ് പള്ളിയിലും തുടര്‍ന്ന് സംസ്‌കാരം പോര്‍ട്ട് വാഷിങ്ങ്ടണിലുള്ള നസ്സോ നോള്‍സ് സെമിത്തേരിയിലും (Nassau Knolls Cemetery) നടത്തപ്പെടുന്നതാണ്.
വാര്‍ത്തയും ഫോട്ടോയും : മാത്യുക്കുട്ടി ഈശോ
Content Highlights: obituary


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..