.
ഡാലസ്: മാവേലിക്കര തട്ടാരമ്പലം മറ്റം വടക്ക് നെല്ലിത്തറയില്‍ പരേതനായ ജോര്‍ജ് വർഗീസിന്റെ ഭാര്യ അച്ചാമ്മ ജോര്‍ജ് (ലില്ലിക്കുട്ടി, 82) ഡാലസില്‍ അന്തരിച്ചു. ദീര്‍ഘകാലം കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ ഉദ്യോഗസ്ഥയായിരുന്നു. തുടര്‍ന്ന് ഡാലസില്‍ മക്കളോടൊപ്പം വിശ്രമജീവിതം നയിക്കുകയായിരുന്നു. മക്കള്‍: ജിജു വറുഗീസ് നെല്ലിത്തറ, ലിജി തോമസ്, മരുമക്കള്‍: പ്രിയ ജിജു, സ്റ്റെര്‍ലിംഗ് തോമസ്.
സംസ്‌കാരശുശ്രൂഷകള്‍ മെയ് 13 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഡാലസ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ജിജു വർഗീസ് - 407 690 1927
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: obituary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..