.
ഡാലസ്/തൃശ്ശൂർ: തൃശൂർ ചീരൻവീട്ടിൽ പരേതനായ ചാക്കുണ്ണി മാഷിന്റെ മകൻ ജോർജ് സി.ചാക്കോ (86) അന്തരിച്ചു. മാർത്തോമാ സഭാ മണ്ഡലാംഗം, അസംബ്ലി അംഗം, തൃശ്ശൂർ എക്യുമെനിക്കൽ ഫെല്ലോഷിപ്പ് സെക്രട്ടറി, ശ്രീ രവിവർമ്മാ മന്ദിരം സെക്രട്ടറി, ട്രഷറർ, എന്നീനിലകളിൽ സ്തുത്യർഹ സേവനം അനുഷ്ഠിച്ചിരുന്ന ജോർജ് തൃശൂർ നവീൻ പ്രിന്റേഴ്‌സ് ഉടമസ്ഥൻ കൂടിയായിരുന്നു.
ശനിയാഴ്ച (25-03-2023) വൈകുന്നേരം അഞ്ച് മണിക്ക് മൃതശരീരം മിഷൻ ക്വാർട്ടേഴ്‌സിലുള്ള ഭവനത്തിൽ കോണ്ടിവന്നു പൊതുദർശനത്തിന് അവസരം നൽകും. സംസ്കാര ശുശ്രൂഷ ഞായറാഴ്ച (26-03-2023) ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് തൃശൂർ മാർത്തോമാ എബനേസർ പള്ളിയുടെ സെമിത്തേരിയിൽ സംസ്കരിക്കും.
ഭാര്യ: പരേതയായ ലീന ജോർജ്. മക്കൾ: നെയ്‌മ മാത്യു - മാത്യുജോൺ (മസ്കറ്റ്), നൈഷ ഡിക്സൺ - ഡിക്സൺ വടക്കേത്തലക്കൽ (മെക്കാലൻ, ടെക്സാസ് ), നവീൻ ജോർജ് (തൃശ്ശൂർ), നെയ്‌ജി ബിനോയ് - ബിനോയ് അബ്രഹം (മസ്കറ്റ് ), നൈച്ചാൽ ജോർജ് - അഞ്ചു (ഓസ്‌ട്രേലിയ).
കൂടുതൽ വിവരങ്ങൾക്ക് ഡിക്സൺ വടക്കേത്തലക്കൽ (മെക്കാലൻ, ടെക്സാസ്) 972 821 7918.
വാർത്തയും ചിത്രവും: പി പി ചെറിയാൻ
Content Highlights: obituary
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..