.
ന്യൂജേഴ്സി: പാലാ കൊഴുവനാല്‍ വലിയകരോട്ട് സണ്ണി ജോസ് (62) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. കൊച്ചിന്‍ ഓസ്‌ക്കാര്‍ മിമിക്‌സ് ട്രൂപ് സ്ഥാപകനും, ന്യൂയോര്‍ക്ക് സ്റ്റേറ്റ് ടാക്‌സ് ഡിപ്പാര്‍ട്‌മെന്റില്‍ ഫോറന്‍സിക് ഓഡിറ്ററും ആയിരുന്നു.
പരേതരായ ജോസഫ്-അന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ സോണി കുടമാളൂര്‍ വടക്കേപുത്തന്‍പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: സോണ്‍ (മെഡിക്കല്‍ പിജി വിദ്യാര്‍ഥി), കെവിന്‍ (മെഡിക്കല്‍ വിദ്യാര്‍ഥി). സഹോദരങ്ങള്‍: ആന്‍സമ്മ ജോസ്, ജാന്‍സി ജോസ്, സിസ്റ്റര്‍ കല്‍പ്പന (നോട്ടര്‍ഡാം), റാണി ജോസ്, പ്രിന്‍സി ജോസ്, സോണിയ ജോസ്, പരേതനായ ജയ്മോന്‍ ജോസ്.
പൊതുദര്‍ശനം: ഫെബ്രുവരി ഒന്നാം തിയതി ബുധനാഴ്ച വൈകീട്ട് 5 മണി മുതല്‍ 7.30 വരെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ (508 എലിസബത്ത് അവന്യൂ, സോമര്‍സെറ്റ്, ന്യൂ ജേഴ്സി 08873). 7:30 ന് പ്രത്യക ദിവ്യബലി ഉണ്ടായിരിക്കും. (Address: 508 Elizabeth Ave, Somerset, NJ 08873).
സംസ്‌കാരം: സോമര്‍സെറ്റ് ദേവാലയത്തില്‍ ഫെബ്രുവരി 2-ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം ന്യൂജേഴ്സിയിലെ പിസ്‌കാറ്റ്വേ റിസറക്ഷന്‍ സെമിത്തേരിയില്‍ 12 മണിക്ക് സംസ്‌കാരവും നടക്കും. (Address: Resurrection Burial Park, 899 E Lincoln Ave, Piscataway, NJ 08854)
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജെയിംസ് പുതുമന - (732) 2164783
വാര്‍ത്തയും ഫോട്ടോയും : സെബാസ്റ്റ്യന്‍ ആന്റണി
Content Highlights: OBITUARY
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..