ചരമം - ഫാ.ഷേബാലി (ഫിലാഡല്‍ഫിയ)


.

ന്യൂയോര്‍ക്ക്: ഓര്‍ത്തോഡോക്‌സ് ഹെറാള്‍ഡ് ചീഫ് എഡിറ്ററും മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ മുതിര്‍ന്ന വൈദീകനും സെന്റ് തോമസ് മാഷഴ്‌സ് സ്ട്രീറ്റ്, ഫിലാഡല്‍ഫിയ മാഷഴ്‌സ് സ്ട്രീറ്റ് സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവക വികാരിയുമായിരുന്ന ഫാ.ബാബു വര്‍ഗ്ഗീസ് (ഷേബാലി, 67) ഫിലാഡല്‍ഫിയയിലുള്ള സ്വവസതിയില്‍ അന്തരിച്ചു.

പത്തനംതിട്ട തുമ്പമണ്ണില്‍ തിരുവിനാല്‍ കുടുംബത്തില്‍ ടി.ജി.വര്‍ഗ്ഗീസ് ശോശാമ്മ വര്‍ഗ്ഗീസ് ദമ്പതികളുെ മകനാണ്. ഭാര്യ വള്ളംകുളം കൊച്ചിവിഴലില്‍ ആനി വര്‍ഗ്ഗീസ്. മക്കള്‍ ബോണി ജോര്‍ജ്ജ് മാത്യു, ബിന്‍ തോമസ് മാത്യു. മരുമകള്‍ സൗമ്യ സ്റ്റാന്‍ലി. സഹോദരങ്ങള്‍ : ജേക്കബ് ടി വര്‍ഗീസ്, ജോര്‍ജ് വര്‍ഗീസ്, പരേതനായ എബ്രഹാം വര്‍ഗീസ്.

ഓര്‍ത്തഡോക്‌സ് യൂത്ത് മാസികയുടെ സബ് എഡിറ്റര്‍, മലങ്കര ഓര്‍ത്തഡോക്‌സ് ഹെറാള്‍ഡിന്റെചീഫ് എഡിറ്റര്‍, ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി (ബാംഗ്ലൂരിലെ മദ്രാസ് ഭദ്രാസനപദ്ധതി) പ്രസിഡന്റ്, ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഫെയ്ത്ത് ആന്‍ഡ് കള്‍ച്ചര്‍ ഫെലോഷിപ്പ് ജനറല്‍ സെക്രട്ടറി, കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ ഒവിബിഎസ്‌ന്റെ ആദ്യത്തെ മെറ്റീരിയല്‍ പ്രൊഡക്ഷന്‍ കമ്മിറ്റിയും അസി. പ്രിന്റ് കോര്‍ഡിനേറ്റര്‍- ഐബിഎല്‍ ഇന്ത്യ (മദ്രാസ്) ഓര്‍ത്തഡോക്‌സ് ഹെറാള്‍ഡിന്റെ ഓണ്‍ലൈന്‍ ദ്വൈവാരിക പ്രസിദ്ധീകരണത്തിന്റെ ചുമതലയുള്ള എഡിറ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അയിരൂര്‍ കുരിശുമുട്ടം സ്റ്റീഫന്‍സ്, കാരൂര്‍ സെന്റ് പീറ്റേഴ്‌സ് സെന്റ്‌പോള്‍സ്, കോറ്റനാട് സെന്റ്‌ജോര്‍ജ്: ബാംഗ്ലൂര്‍ സെന്റ് പോള്‍സ്, ആവടി സെന്റ് ജോര്‍ജ്ജ്, വിശാഖപട്ടണം സെന്റ് സ്റ്റീഫന്‍സ്; ഹൈദരാബാദിലെ രാമലിംഗപുരം സെന്റ് മേരീസ്, മദ്രാസ് ബ്രോഡ്വേ കത്തീഡ്രല്‍ എന്നീ ഇടവകകളിലും. 2001 ജൂലൈ മുതല്‍ സെന്റ്.ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ന്യൂജേഴ്‌സി, ക്‌ളിഫ്ടന്‍ സെന്റ് ഗ്രീഗോറിയോസ് ഡ്യൂമോണ്ട് സെന്റ് ജോര്‍ജ്ജ് ടീനെക്, സെന്റ് തോമസ് മാഷഴ്‌സ് സ്ട്രീറ്റ്, ഫിലാഡല്‍ഫിയ എന്നീ ഇടവകകളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

തുമ്പമണ്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ ഡാനിയേല്‍ ഫിലക്സീനോസ് മെത്രാപ്പോലീത്തായില്‍ നിന്ന് 1978-ല്‍ ശെമ്മാശ്ശപട്ടവും പരിശുദ്ധബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവയില്‍ നിന്ന് 1984 ല്‍ വൈദികപട്ടവും സ്വീകരിച്ചു.

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാര്‍നിക്കോളോവോസ്, സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.തോമസ് മാര്‍ ഇവാനിയോസ്, ഭദ്രാസന സെക്രട്ടറി ഫാ.ഡോ.വര്‍ഗ്ഗീസ് എം. ഡാനിയേല്‍ എന്നിവര്‍ അനുശോചിച്ചു.

ക്രിയാത്മകമായ ചിന്തകളാലും എഴുത്തുകളാലും നവ മാധ്യമരംഗത്ത് ശ്രദ്ധേയമായ രീതിയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വൈദീകനായിരുന്നുവെന്ന് ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം അനുസ്മരിച്ചു.

സംസ്‌കാര ശുശ്രൂഷകളുടെ ആദ്യക്രമങ്ങള്‍ ജനുവരി 17 ചൊവ്വാഴ്ച ഫിലാഡല്‍ഫിയ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ നടക്കും. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപോലീത്ത ഡോ.തോമസ് മാര്‍ ഇവാനിയോസ് സംസ്‌കാര ശുശ്രൂഷകള്‍ക്ക് പ്രധാന കാര്‍മ്മികത്വം വഹിക്കും. വൈകീട്ട് നാല് മണിക്ക് സംസ്‌കാര ശുശ്രൂഷയുടെ രണ്ടാം ക്രമവും തുടര്‍ന്ന് പൊതുദര്‍ശനവും നടക്കും. തുടര്‍ന്ന് അനുസ്മരണ സമ്മേളനവും സംസ്‌കാര ശുശ്രൂഷയുടെ മൂന്ന്, നാല് ക്രമങ്ങളും നടക്കും. വൈകീട്ട് 8.20 ന് പരിശുദ്ധ മദ്ബഹായോടുള്ള വിടവാങ്ങല്‍ ശുശ്രൂഷയും നടക്കും. തുടര്‍ന്ന് ഭൗതീകശരീരം കേരളത്തിലേക്ക് കൊണ്ടുപോകും.

സംസ്‌കാര ശുശ്രൂഷ ജനുവരി 24 ന് രാവിലെ 9.30 (IST)ന് ഭവനത്തില്‍ ആരംഭിക്കും. തുടര്‍ന്ന് 11.15 ന് മാതൃ ഇടവകയായ തുമ്പമണ്‍ തട്ട സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് സിംഹാസന പള്ളിയില്‍ (കീരുകുഴി) പൊതുദര്‍ശനവും, യാത്രയയപ്പും. 12 മണിക്ക് പരിശുദ്ധ കാതോലിക്കാ ബാവയുടെയും തിരുമേനിമാരുടെയും കാര്‍മ്മികത്വത്തില്‍ സമാപന ശുശ്രൂഷയും നടക്കുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം - 770-310-9050
ജോര്‍ജ്ജ് വര്‍ഗ്ഗീസ് - +91 9447141630

Content Highlights: obituary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented