.
ജര്‍മ്മനി: ആളൂര്‍ അരീക്കാടന്‍ ജോണി അരീക്കാട്ട് (68) ജര്‍മ്മനിയില്‍ അന്തരിച്ചു. മാള ഹോളിഗ്രേസ് ഇന്റര്‍നാഷണല്‍ സ്കൂളിന്റെ ജോയിന്റ് സെക്രട്ടറി ആയി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. 48 വര്‍ഷമായി ജര്‍മ്മനിയിലെ കലാകായിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. പരേതരായ കുഞ്ഞുവറീത് ഏല്യകുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: പുളിയനം മണവാളന് വീട്ടില്‍ അല്‍ഫോന്‍സാ, മക്കള്‍: ജോള്, ജോഷാ, ജസ്റ്റിന്, മരുമക്കള്‍: നവീന്‍, എല്ലെയൊനോറ, സഹോദരങ്ങള്‍ ജോര്‍ജ് - മേരി (കാനഡ), ജോസ് - മേരി(ജര്‍മ്മനി), റീത്ത-അബ്രഹാം, പോളി - അനില, സേവ്യര്‍ - ഡെയ്സി (ദുബായ്), തോമസ് -ആശ(കാനഡ), ലിസി - പോള്‍ (കാനഡ).
സംസ്കാരം ജര്‍മ്മനിയിലെ കോളോണില്‍ നടക്കും. ജനുവരി 13, വെള്ളി രാവിലെ പത്തരമണിക്ക് കോളോണിലെ സെന്റ് ഹ്യൂബെര്ടുസ് പള്ളിയില്‍ (St. Hubertus, Olpener Str. 954, 51109 Cologne, Germany) നടക്കുന്ന ദിവ്യബലിയോടുകൂടി കര്‍മ്മങ്ങള്‍ ആരംഭിച്ച് പള്ളിയോടു ചേര്‍ന്ന സെമിത്തേരിയില്‍ സംസ്കരിക്കും.
Content Highlights: obituary
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..