.
ഡാലസ്: കാഞ്ഞിരമണ്ണില്‍ കുടുംബാംഗമായ റോസമ്മ ഡാനിയേല്‍ (70) ഡാലസില്‍ അന്തരിച്ചു. ഭര്‍ത്താവ് ഗാര്‍ലന്‍ഡ് മൗണ്ട് സീനായ് ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗം ഡാനിയേല്‍ കെ. മാത്യു. പൂവണ്ണുംമൂട്ടില്‍ പരേതരായ ഉമ്മന്‍ വര്‍ഗ്ഗീസ് - പെണ്ണമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍: മേഴ്സി നെറോണ, പാസ്റ്റര്‍ വില്‍സണ്‍ ഡാനിയേല്‍ (ചര്‍ച്ച് ഓഫ് പെന്തിക്കോസ്ത് ഡാലസ്, ശുശ്രൂഷകന്). മരുമക്കള്‍ : പാസ്റ്റര്‍ റോയി നെറോണ (പെട്രാ ഫെലോഷിപ്പ് കൊച്ചി, ശുശ്രൂഷകന്), ബ്ലെസി വില്‍സണ്‍.
ഭൗതിക ശരീരം ജനുവരി 12 ന് വൈകീട്ട് 5 മണിക്ക് ന്യൂ ഹോപ്പ് ഫ്യൂണറല്‍ ഹോം ചാപ്പലില്‍ (500 US-80, Sunnyvale, TX 75182) പൊതുദര്‍ശനത്തിന് വെക്കുകയും, തുടര്‍ന്ന് അനുസ്മരണ ശുശ്രൂഷയും നടക്കും. സംസ്കാര ശുശ്രൂഷകള്‍ ജനുവരി 13 ന് രാവിലെ 9:30 ന് ഡാലസ് ശാരോന്‍ ഫെലോഷിപ്പ് (940 Barnes Bridge Rd, Mesquite, TX 75150) ആരാധനാലയത്തില്‍ ആരംഭിക്കുകയും, തുടര്‍ന്ന് ന്യൂ ഹോപ്പ് സെമിത്തേരിയില്‍ ഭൗതിക ശരീരം സംസ്കരിക്കും.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: obituary
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..