.
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്‍ഡില്‍ താമസിക്കുന്ന റീനു ജോണ്സണ് പര്‍മാര്‍ (35) അന്തരിച്ചു. ഭര്‍ത്താവ് ഗുജറാത്ത് സ്വദേശിയായ യൂജിന്‍ പര്‍മാര്‍ ബാങ്ക് ഉദ്യോഗസ്ഥനാണ്. റീനു ആമസോണില്‍ ഐ ടി ഉദ്യഗസ്ഥയായിരുന്നു. ഇരുവരും സ്കൂള്‍ കാലഘട്ടം മുതല്‍ ഒരുമിച്ചു പഠിച്ചവരാണ്
ഫിലാഡല്‍ഫിയ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ വികാരിയും പത്തനംതിട്ട മല്ലശേരി തേക്കുംകാട്ടില്‍ പുത്തന്‍വീട്ടില്‍ കുടുംബാംഗവുമായ സി.ജെ.ജോണ്സണ് കോര്‍ എപ്പിസ്കോപ്പ- ഏറ്റുമാനൂര്‍ പഴയംപള്ളില്‍ കുടുംബാംഗമായ സാലി ജോണ്സണ് ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍ റിന്റു മാത്യു (ഷോണ്‍ മാത്യു), ജോണ്സണ് (ആന്‍സി ജോണ്സണ്).
സംസ്കാര ചടങ്ങുകള്‍ ഡിസംബര്‍ 12 തിങ്കളാഴ്ച നോര്‍ത്ത് ഈസ്റ്റ് ഡയോസിസ് ഭദ്രാസനാധിപന്‍ സഖറിയ മാര്‍ നിക്കൊളോവുസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും.
പൊതുദര്‍ശനം: ഡിസംബര്‍ 11 ഞായര്‍ വൈകീട്ട് 5 മുതല്‍ 9 വരെ: സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, 1333 വെല്‍ഷ് റോഡ്, ഹണ്ടിംഗ്ടണ് വാലി, പെന്‍സില്‍വേനിയ-19006
സംസ്കാര ശുശ്രൂഷ ഡിസംബര്‍ 12 രാവിലെ 9 മണി: സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് കത്തീഡ്രല്‍
തുടര്‍ന്ന് സംസ്കാരം പൈന്‍ ഗ്രോവ് സെമിത്തേരി, 1475 വെസ്റ്റ് ക്ണ്ടി ലൈന്‍ റോഡ്, ഹാറ്റ്ബോറോ, പെന്‍സില്‍വേനിയ-19040.
ജോയിച്ചന്‍ പുതുക്കുളം
Content Highlights: obituary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..