.
ന്യൂയോര്‍ക്ക്: കോട്ടയം - പള്ളം പൊയ്യക്കര വീട്ടില്‍ സണ്ണി ഡേവിഡ് (79) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. ന്യൂയോര്‍ക്ക് ഗ്ലെന്‍ ഓക്സില് വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. ലോങ്ങ് ഐലന്‍ഡില്‍ സ്വന്തമായി ബിസിനസ്സ് നടത്തിയിരുന്നു. സീഫോര്‍ഡ് സി.എസ്.ഐ. ഇടവകാംഗമാണ്. ഭാര്യ പ്യാരി. മക്കള്‍ പ്രീതി (ഫാര്‍മസിസ്റ്റ്), പ്രീജ (ഓള് സ്റ്റേറ്റ് ഇന്‍ഷുറന്‍സ്). മരുമക്കള്‍: മാത്യു ജോഷ്വാ (ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഫിനാന്‍സ് ഡിപ്പാര്‍ട്മെന്റ്), ജോയല്‍ ജോര്‍ജ് (ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് എഞ്ചിനീയര്‍).
പൊതുദര്‍ശനം: ഡിസംബര്‍ 2 വെള്ളിയാഴ്ച വൈകീട്ട് 5 മുതല്‍ 9 വരെ സീഫോര്‍ഡിലുള്ള സി.എസ്.ഐ. മലയാളം കോണ്ഗ്രിഗേഷന് ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക് പള്ളിയില്‍ (3833 Jerusalem Avenue, Seaford, NY 11783)
ഡിസംബര്‍ 3 ശനി രാവിലെ 9 മുതല്‍ 10:30 വരെ സംസ്കാര ശുശ്രൂഷയും നടത്തപ്പെടുന്നതാണ്. ശനിയാഴ്ച രാവിലെ 11:30 ന് ഗ്രേറ്റ് നെക്കിലുള്ള ഓള് സെയ്ന്റ്സ് സെമിത്തേരിയില്‍ (All Saints Cemetery, 855 Middle Neck Road, Great Neck, NY 11024) സംസ്കാരവും നടക്കും.
വാര്‍ത്തയും ഫോട്ടോയും : ബിജു കുളങ്ങര
Content Highlights: obituary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..