ചരമം - ജോണ്‍ തോമസ് മേലെതോപ്പില്‍ (ഡിട്രോയിറ്റ്)


.

മിഷിഗണ്‍: റാന്നി ഉദിമൂട് മേലെതോപ്പില്‍ കുടുംബാംഗമായ ജോണ്‍ തോമസ് (ജോയ്-83) ഡിട്രോയിറ്റില്‍ അന്തരിച്ചു. ആയിരത്തി തൊള്ളായിരത്തി അറുപതുകളില്‍ അമേരിക്കയില്‍ എത്തിയ ആദ്യകാല പ്രവാസികളില്‍ ഒരാളാണ് ജോണ്‍. ചെന്നൈ ഹിന്ദുസ്ഥാന്‍ ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, മഹാരാഷ്ട്ര യൂത്ത്മാള്‍ യൂണിയന്‍ ബിബ്ലിക്കല്‍ സെമിനാരി എന്നിവിടങ്ങളില്‍ നിന്നും തിയോളജിയില്‍ ബിരുദവും സാന്‍ഫ്രാന്‍സിസ്‌കോ ഗോള്‍ഡന്‍ ഗേറ്റ് സെമിനാരിയില്‍ നിന്ന് റിലീജിയസ് എഡ്യൂക്കേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഡിട്രോയ്റ്റിലെ ആദ്യ ആത്മീയ കൂട്ടായ്മയായ ഡിട്രോയിറ്റ് പ്രയര്‍ ഫെലോഷിപ്പിന്റെ സ്ഥാപകരില്‍ ഒരാളാണ്. മിഷിഗണിലെ വിവിധ ആശുപത്രികളില്‍ ചാപ്ലയിന്‍ ആയി സേവനം അനുഷ്ഠിച്ചു വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

ഭാര്യ തടിയൂര്‍ പൂഴിക്കാലയില്‍ കുടുംബാംഗമായ ആലീസ് തോമസ്. മക്കള്‍: ജെയ്സണ്‍ തോമസ്, ജെസ്സി തോമസ്, ജെഫ്രി തോമസ് മരുമക്കള്‍: ആന്‍ഡ്രിയ തോമസ്, റേച്ചല്‍ തോമസ്, ഷീജ തോമസ്. സഹോദരങ്ങള്‍: ശോശാമ്മ തോമസ്, അന്നമ്മ എബ്രഹാം, എം.ടി തോമസ്, പരേതരായ റെയ്ച്ചല്‍ തോമസ്, ഏബ്രഹാം തോമസ്, മേരി മാത്യു, തങ്കമ്മ തോമസ്.



പൊതുദര്‍ശനം നവംബര്‍ 4 വെള്ളിയാഴ്ച വൈകീട്ട് 4 മണി മുതല്‍ ലിവോണിയ ഹാരി ജെ വില്‍ ഫ്യൂണറല്‍ ഹോമില്‍.
സംസ്‌കാര ശുശ്രൂഷകള്‍ നവംബര്‍ 5 ശനിയാഴ്ച രാവിലെ 10 മണിക്ക് ക്ലാരേന്‍സ്വില്‍ യുണൈറ്റഡ് മെതഡിസ്റ്റ് പള്ളിയിലും ഗ്ലെന്‍ ഏദെന്‍ സെമിത്തേരിയിലും വെച്ചു നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജെയ്സണ്‍ തോമസ് 512-589-0710

വാര്‍ത്തയും ഫോട്ടോയും : അലന്‍ ചെന്നിത്തല

Content Highlights: OBITUARY


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented