.
ഡാലസ്: മാധ്യമ പ്രവര്‍ത്തകരുടെ അമേരിക്കയിലെ ആദ്യകാല സംഘടനയായ ഇന്ത്യാ പ്രസ്സ് ക്ലബ് നോര്‍ത്ത് ടെക്സാസിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും, സംഘടനയുടെ സെമിനാറില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും കേരള റവന്യു വകുപ്പ് മന്ത്രി കെ രാജന് പറഞ്ഞു. ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് ടെക്സാസിന്റെ നേതൃത്വത്തില്‍ ജനുവരി 14 ന് രാവിലെ 9 മണിക്ക് സൂം പ്ലാറ്റ്ഫോമില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമ സെമിനാറില്‍ ആശംസാപ്രസംഗം നടത്തുകയായിരുന്ന മന്ത്രി രാജന്.
2006 ല്‍ നോര്‍ത്ത് ടെക്സാസിലെ മാധ്യമപ്രവര്‍ത്തകര്‍ രൂപീകരിക്കപ്പെട്ട ഈ സംഘടന വളരെ ശ്രദ്ധേയമായ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും, വാര്‍ത്ത ദൂരം അമേരിക്ക മുതല്‍ കേരളം വരെ എന്ന വിഷയത്തില്‍ പ്രിയപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ ആയിട്ടുള്ള മുഹമ്മദ് അനീസ്, രാജാജി മാത്യു തോമസ് അടക്കമുള്ള പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു സെമിനാര്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
അമേരിക്ക മുതല്‍ കേരളം വരെയുള്ള പത്രപ്രവര്‍ത്തനത്തിന് ശൈലിയും സ്വഭാവവും അവര്‍ നേരിടുന്ന പ്രശ്നങ്ങളും വ്യത്യസ്തമായിരിക്കും. മാധ്യമപ്രവര്‍ത്തകര്‍ ഓരോ ഇടങ്ങളിലും നേരിടുന്ന പ്രശ്നങ്ങളും അഭിസംബോധന ചെയ്യേണ്ട വിഷയങ്ങളും തീര്‍ച്ചയായും വ്യത്യാസം തന്നെയായിരിക്കും. കേരളത്തില്‍നിന്ന് പ്രവാസ ജീവിതത്തിലേക്ക് പോയിട്ടും മലയാളത്തെയും മലയാളത്തിലെ മാധ്യമപ്രവര്‍ത്തനത്തെയും വിടാതെ സ്നേഹിക്കുന്ന ആളുകള്‍ നോര്‍ത്ത് ടെക്സാസില്‍ ഉണ്ട് എന്നറിയാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകയും കേരളാ സംസ്ഥാന ആരോഗ്യവകുപ്പ് ജനപ്രിയ മന്ത്രിയുമായ വീണാ ജോര്‍ജ്ജ് ആശംസയറിയിച്ചു. സിജു വി. ജോര്‍ജ്ജ് (പ്രസിഡന്റ്) സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സാം മാത്യു ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്തു. പുതിയതായി പ്രസ് ക്ലബില്‍ അംഗത്വം സ്വീകരിച്ച ആതുര സേവന രംഗത്തെ ഔദ്യോഗിക ജോലിയോടൊപ്പം, ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ആരംഭത്തില്‍ തന്നെ അമേരിക്കയില്‍ നിന്നും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന മാധ്യമ പ്രവര്‍ത്തക ലാലി ജോസഫ്, വ്യക്തമായ കാഴ്ചപ്പാടോടെ സമൂഹ മാധ്യമങ്ങളില്‍ ബ്ലോഗുകള്‍ എഴുതി അനുവാചകരില്‍ അവബോധം സൃഷ്ടിച്ച അനുഭവ സമ്പത്തുള്ള വ്യക്തിത്വത്തിനുടമ ജോജോ കോട്ടയ്ക്കല്‍,ആനുകാലിക വിഷയങ്ങളെ കുറിച്ച് മാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനങ്ങള്‍ നടത്തുകയും, സാഹിത്യ- നാടക അഭിനയ രംഗത്തും സജീവ സാന്നിദ്ധ്യമായ അനശ്വര്‍ മാമ്പള്ളി,വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ മാധ്യമ രംഗത്ത് പ്രവര്‍ത്തിപരിചയം സിദ്ധിച്ച തോമസ് ചിറമേല്‍ എന്നിവരെ അഞ്ജു ബിജിലി (വൈസ് പ്രസിഡന്റ്) സെമിനാറില്‍ പരിചയപ്പെടുത്തി.
ജനയുഗം പത്രാധിപരും, മുന്‍ നിയമസഭാസാമാജികനുമായ രാജാജി മാത്യു തോമസ് വിഷയത്തെ ആസ്പദമാക്കി നൂതന ചിന്തകള്‍ പങ്കുവെച്ചു.
അനില്‍ ഫിലിപ്പ് (മനോരമ), ജെ.മാത്യൂസ് (ജനനി), ഡോ.ജോര്‍ജ് എം കാക്കനാട് (ആഴ്ചവട്ടം) പുന്നൂസ് മാത്തന് യ്രു എസ് കോണ്‍സുലേറ്റ് ചെന്നൈ), ഷിജു എബ്രഹാം (ഐസിഇസി പ്രസിഡന്റ്), ഹരിദാസ് തങ്കപ്പന് (കേരള അസോസിയേഷന് പ്രസിഡന്റ്) രാജന് ചിറ്റാര്‍, റിബിന് തിരുവല്ല, സി വി ജോര്‍ജ്, അമ്പാട്ട് രാമ ചന്ദ്രന് (ബോംബെ), ഡോ.മാത്യു ജോയ്സ് (ഐ എ പി സി) തുടങ്ങിയ നോര്‍ത്ത് അമേരിക്കയിലും, ഇന്ത്യയിലും നിന്നുള്ള നിരവധി മാധ്യമ പ്രവര്‍ത്തകരും സംഘടനാ നേതാക്കളും ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.
സംഘടനയുടെ 2022-23 പ്രവര്‍ത്തനവര്‍ഷത്തെ ഭാരവാഹികളായ സിജു വി. ജോര്‍ജ്ജ് (പ്രസിഡന്റ്), അഞ്ജു ബിജിലി (വൈസ് പ്രസിഡന്റ്), സാം മാത്യു (സെക്രട്ടറി), ബെന്നി ജോണ്‍ (ട്രഷറര്‍), പ്രസാദ് തീയാടിക്കല്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരും രക്ഷാധികാരി ബിജിലി ജോര്‍ജ്ജ് ഉപദേശക സമിതി അംഗങ്ങളായ സണ്ണി മാളിയേക്കല്‍, പി. പി. ചെറിയാന്, ടി. സി. ചാക്കോ എന്നിവരും സെമിനാറിന്റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ചു അഡൈ്വസറി ചെയര്മാന് ബിജിലി ജോര്‍ജ്ജ് നന്ദി രേഖപ്പെടുത്തി.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: OAPCNT
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..