നിമിഷപ്രിയയുടെ മോചനത്തിന് ശ്രമങ്ങള്‍ തുടരുന്നു


നിമിഷ പ്രിയ

ലണ്ടന്‍: യമനിലെ സെന്‍ട്രല്‍ ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയ ടോമി തോമസിന്റെ മോചനത്തിനായിട്ടുള്ള ശ്രമങ്ങള്‍ തുടരുന്നു. ഇന്നലെ നവംബര്‍ 9 തിന് ദുബായില്‍ വെച്ച് ചേര്‍ന്ന - യോഗത്തില്‍ പ്രമുഖ അന്താരാഷ്ട വ്യവസായിയും ലുലുഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യുസഫ് അലിയും, 'സേവ് നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സിലിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ക്കായുള്ള ടീമിന് നേത്യത്വം നല്‍കുന്ന ജീവകാരുണ്യ പ്രവര്‍ത്തകനും ഇന്ത്യയിലെ സുപ്രീം കോടതി മുന്‍ ജഡ്മിയുമായിരുന്ന ജസ്റ്റിസ് കുര്യന്‍ ജോസഫും, യമനിലെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വ്യക്തികളും പങ്കെടുത്തിരുന്നു. ഇപ്പോള്‍ യമനിലെ സുപ്രീം കോടതിയിലുള്ള കേസ്സിന്റെ വിധി വരുന്നതനുസരിച്ച് ആവശ്യമെങ്കില്‍ 'ദിയ ധനം' നല്‍കി മോചിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് എം.എ യുസഫ് അലിയും 'സേവ് നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും. മധ്യസ്ഥ ശ്രമങ്ങള്‍ പരിപൂര്‍ണ വിജയത്തിലെത്തിക്കുവാനുള്ള സാധ്യതകള്‍ ഉണ്ടാകട്ടെ എന്നും ഇതിനു സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ എന്നും എം.എ യുസഫ് അലിയും ജസ്റ്റിസ് കുര്യന്‍ ജോസഫും പ്രത്യാശ പ്രകടിപ്പിച്ചു.

കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന 'സേവ് നിമിഷപ്രിയ 'അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നിമിഷപ്രിയയുടെ വധശിക്ഷയില്‍ നിന്നുമുള്ള മോചനത്തിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര ശ്രദ്ധയില്‍ ഈ പ്രശ്‌നം കൊണ്ടുവരാനും യമനിലെ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ നിമിഷപ്രിയക്കുവേണ്ടി യമന്‍ പൗരന്‍ ആയ ഒരു വക്കീലിനെ നിയമിക്കാന്‍ കഴിഞ്ഞതും, ഡല്‍ഹി ഹൈക്കോടതിയുടെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവന്ന് കേന്ദ്ര സര്‍ക്കാരിനെക്കൊണ്ടും വിദേശ കാര്യവകുപ്പിനെക്കൊണ്ടും പ്രസ്താവനകള്‍ ഇറക്കുവാന്‍ സാധിച്ചതും സേവ് നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സിലിന്റെ നിരന്തരശ്രമങ്ങളുടെ ഫലമായിട്ടാണ്. നിമിഷപ്രിയയുടെ മോചനം സാധ്യമാകുന്നതുവരെ തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും മനുഷ്യസ്‌നേഹികളായ സുമനസ്സുകളുടെ സഹകരണവും സഹായങ്ങളും ഉണ്ടാകണമെന്ന് അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.



വാര്‍ത്തയും ഫോട്ടോയും : ജയന്‍ എടപ്പാള്‍

Content Highlights: Nimisha Priya, International Action Council


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented