2024 പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് സൂചന നല്‍കി നിക്കി ഹേലി


.

ലാസ്വേഗസ്: 2024 ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചന നല്‍കി നിക്കി ഹേലി.

നവംബര്‍ 19 ന് ലാസ്വേഗാസില്‍ സംഘടിപ്പിച്ച റിപ്പബ്ലിക്കന്‍ ജുയിഷ് കൊയലേഷന്‍ വാര്‍ഷിക നേതൃത്വ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലായിരുന്നു നിക്കി ഈ സൂചന നല്‍കിയത്.



മിഡ് ടേം തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നിരവധി പേര്‍ എന്നോട് 2024 ല്‍ മത്സരരംഗത്തുണ്ടാകുമോ എന്ന ചോദ്യം ആവര്‍ത്തിക്കുന്നു. വളരെ ഗൗരവത്തോടെ തന്നെയാണ് ഞാന്‍ അതിനെ നോക്കിക്കാണുന്നത്. എന്നാല്‍ ഇപ്പോള്‍ അതേപറ്റി കൂടുതലൊന്നും പറയുന്നില്ലെന്നും നിക്കി ചൂണ്ടിക്കാട്ടി. ഞാനും എന്റെ കുടുംബവും സേവനം തുടരുന്നതിനാണ് തീരുമാനിക്കുന്നതെങ്കില്‍ ലക്ഷ്യത്തിലെത്തിയിട്ടേ പിന്‍വാങ്ങുകയുള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വളരെ നിര്‍ണായക പ്രൈമറികളിലും പൊതുതിരഞ്ഞെടുപ്പുകളിലും ഞാന്‍ മത്സരിച്ചിട്ടുണ്ട്. ഞാന്‍ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല, അവര്‍ പറഞ്ഞു.

ഡൊണാള്‍ഡ് ട്രംപിന്റെ കാബിനറ്റ് അംഗമെന്ന നിലയില്‍ യു.എന്‍. അംബാസിഡര്‍ പദവി വഹിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായിട്ടാണ് അവര്‍ അതില്‍ നിന്നും പിന്‍വാങ്ങിയത്. ജനവരി 6 ല്‍ നടന്ന കലാപത്തില്‍ കറപറ്റാതിരിക്കുന്നതിന് ഹേലിക്ക് കഴിഞ്ഞത് ഒരുപക്ഷേ തക്ക സമയത്ത് പുറത്തുപോയതു കൊണ്ടാകാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുക്കൂട്ടല്‍. നിക്കി ഹേലി സ്ഥാനാര്‍ഥിയാകുമോ എന്ന് അറിയണമെങ്കില്‍ ഡിസംബര്‍ അവസാനം വരെ കാത്തിരിക്കേണ്ടിവരും.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Nikki Haley could run for president in 2024


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented