ന്യൂയോര്‍ക്ക് സിറ്റിയില്‍ ദീപാവലിക്ക് സ്‌കൂള്‍ അവധി പ്രഖ്യാപിച്ച് മേയര്‍ എറിക് ആദംസ്


.

ന്യൂയോര്‍ക്ക്: ചരിത്രത്തിലാദ്യമായി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ഗ്രേസി മാന്‍ഷനില്‍ അതിവിപുലമായി ദീപാവലി ആഘോഷം നടത്തി. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആദംസ് ഏകദേശം 1400 പേര്‍ക്കാണ് ദീപാവലിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ ആതിഥ്യമരുളിയത്. അതില്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, കണക്ടികട്ട്, പെന്‍സില്‍വാനിയ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമായി നൂറിലധികം മലയാളി സുഹൃത്തുക്കളും സാമൂഹിക സാംസ്‌കാരിക നേതാക്കളും പങ്കെടുത്തു.

മേയര്‍ എറിക് ആദംസിന്റെ ഭരണത്തിലുള്ള ഏഷ്യന്‍ കമ്മ്യൂണിറ്റി ആഫെയ്ര്‍സിന്റെ ഡെപ്യൂട്ടി കമ്മീഷണര്‍ ചുമതല വഹിക്കുന്ന ഇന്ത്യക്കാരനായ ദിലീപ് ചൗഹാനാണ് ദീപാവലി ആഘോഷങ്ങള്‍ നടത്തുന്നതിന് ചുക്കാന്‍ പിടിച്ചത്. മേയറുടെ ഇലക്ഷന്‍ ക്യാമ്പയിന്‍ ഉപദേഷ്ടാവും ന്യൂയോര്‍ക്ക് സിറ്റി ആരോഗ്യ വകുപ്പ് കമ്മറ്റി മെംബറും മലയാളിയുമായ ഡോ.ബിന്ദു ബാബു മുഖ്യ സംഘാടകരില്‍ ഒരാളായിരുന്നു.



മലയാളി സെനറ്റര്‍ കെവിന്‍ തോമസ്, മലയാളിയായ ആദ്യത്തെ സിറ്റി കൗണ്‍സില്‍ മെംബര്‍ ശേഖര്‍ കൃഷ്ണന്‍, ആദ്യത്തെ സൗത്ത് ഏഷ്യന്‍ അസംബ്ലി വുമണ്‍ ജെന്നിഫര്‍ രാജ്കുമാര്‍, ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത് കമ്മറ്റി ചെയര്‍ ഡോ.ബിന്ദു ബാബു, ന്യൂയോര്‍ക്ക് ഗവര്‍ണറുടെ ഏഷ്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റി അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടറും മലയാളിയുമായ സിബു നായര്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഈ സ്‌നേഹവിരുന്നില്‍ പങ്കെടുത്തു.

സെനറ്റര്‍ കെവിന്‍ തോമസ്, ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹൊക്കുള്‍, മേയര്‍ എറിക് ആദംസ് എന്നിവരുടെയെല്ലാം ഇലക്ഷന്‍ ക്യാമ്പയിനുകളില്‍ മുഖ്യപങ്കാളിത്തം വഹിച്ചിട്ടുള്ള നസ്സോ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും കൂടിയായ അജിത് കൊച്ചൂസ് പ്രസ്തുത ആഘോഷങ്ങള്‍ക്ക് മലയാളി സമൂഹത്തെ കൂടുതലായി പങ്കെടുപ്പിക്കുന്നതില്‍ പ്രധാന പങ്കാളിത്തം വഹിച്ചു. ഫ്‌ളോറല്‍ പാര്‍ക്ക് ബല്ലെറോസ് ഭാഗത്തെ സാമൂഹിക പ്രവര്‍ത്തകനായ കോശി തോമസും മലയാളി സുഹൃത്തുക്കളെ പങ്കെടുപ്പിക്കുന്നതില്‍ പങ്കുവഹിച്ചു.

സിറ്റിയുടെ ആകമാനമുള്ള വളര്‍ച്ചക്ക് ഇന്ത്യന്‍ സമൂഹം നല്‍കിയ പ്രധാന സേവനങ്ങളെയും സംഭാവനകളെയും പറ്റി മേയര്‍ പ്രത്യേകം എടുത്തു പറഞ്ഞു. ഇന്ത്യന്‍ സമൂഹം ചെറുകിട വ്യവസായങ്ങളിലും ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലും നല്‍കിവരുന്ന സേവനങ്ങളെ മേയര്‍ അഭിനന്ദിച്ചു. സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് ഇന്ത്യക്കാരെന്നും അവരുടെ വലിയൊരു സമൂഹം ന്യൂയോര്‍ക്ക് സിറ്റിയില്‍ ഉണ്ടെന്നും അതിനാല്‍ അവരുടെ പ്രമുഖ ആഘോഷമായ ദീപാവലി ദിനത്തില്‍ അടുത്ത വര്‍ഷം മുതല്‍ സിറ്റി സ്‌കൂളുകള്‍ക്ക് അവധി ദിനമായി നല്‍കുന്നതാണെന്നും മേയര്‍ അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : മാത്യുക്കുട്ടി ഈശോ

Content Highlights: Newyork City, Deepavali, School holiday


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented