വാക്സിനേറ്റ് ചെയ്യാത്തതിന് പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാന്‍ ന്യൂയോര്‍ക്ക് സിറ്റിയോട് കോടതി


.

ന്യൂയോര്‍ക്ക്: കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച ജീവനക്കാരെ പിരിച്ചുവിട്ട നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച കേസില്‍ ന്യൂയോര്‍ക്ക് സുപ്രീം കോടതി ജീവനക്കാര്‍ക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 24 നായിരുന്നു ഈ സുപ്രധാന വിധി.

വാക്സിന്‍ സ്വീകരിക്കാത്തതിന് സിറ്റിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട എല്ലാ ജീവനക്കാരെയും തിരിച്ചെടുക്കുന്നതിനും അവരുടെ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

2021 ഒക്ടോബറില്‍ സിറ്റി ജീവനക്കാര്‍ നിര്‍ബന്ധമായും കോവിഡ് വാക്സിന്‍ സ്വീകരിക്കണമെന്ന് സിറ്റി ഹെല്‍ത്ത് കമ്മീഷണര്‍ ഡേവിഡ് ചോക്ക്ഷി സര്‍കുലര്‍ ഇറക്കിയിരുന്നു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും ഈ ഉത്തരവ് ബാധകമാക്കി മേയര്‍ എറിക് ആഡംസ് എക്സിക്യൂട്ടീവ് ഉത്തരവിറക്കിയിരുന്നു.

ന്യൂയോര്‍ക്ക് സുപ്രീം കോടതി ഈ ഉത്തരവിനെ നിശിതമായി വിമര്‍ശിച്ചു. ഹെല്‍ത്ത് കമ്മീഷണറുടെ ഉത്തരവ് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഭരണഘടനാ ലംഘനമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജീവനക്കാരെ ജോലിയില്‍ പ്രവേശിപ്പിക്കാതിരിക്കുന്നതിനുള്ള അധികാരം ഹൈക്കമ്മീഷണര്‍ക്കില്ലെന്നും കോടതി പറഞ്ഞു.

സിറ്റി ഉത്തരവിനെതിരെ നിയമ വകുപ്പിന് അപ്പീല്‍ നല്‍കിയിട്ടുണ്ട്. പൊതുജനാരോഗ്യത്തെ ബാധിക്കാതിരിക്കുന്നതിനാണ് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കിയതെന്നാണ് സിറ്റി വാദിക്കുന്നത്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: New York Supreme Court Orders NYC to Rehire


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022

Most Commented