ന്യൂയോര്‍ക്കിലെ ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ ഭവനരഹിതരെന്ന് സര്‍വെ


.

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് പബ്ലിക് സ്‌കൂളുകളില്‍ പഠിച്ചിരുന്ന 1,04,000 വിദ്യാര്‍ത്ഥികള്‍ക്ക് തലചായ്ക്കാന്‍ സ്വന്തമായി ഒരു ഭവനം പോലും ഇല്ലെന്ന് റിപ്പോര്‍ട്ട്. 2021 അധ്യയന വര്‍ഷത്തെ റിപ്പോര്‍ട്ട് ഒക്ടോബര്‍ 26 നാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കിലെ 10 വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ വീതം ഷെല്‍ട്ടറുകളിലോ, മറ്റു കുടുംബാംഗങ്ങളോടൊപ്പമോ ആണ് കഴിഞ്ഞിരുന്നത്. ഉപേക്ഷിക്കപ്പെട്ട പല കെട്ടിടങ്ങളും വിദ്യാര്‍ത്ഥികള്‍ താമസ സ്ഥലം കണ്ടെത്തിയിരുന്നു. 2020 വര്‍ഷത്തേക്കാള്‍ 3 ശതമാനമാണ് 2021 ല്‍ വര്‍ധിച്ചിരിക്കുന്നത്. ഓരോ വര്‍ഷവും ഭവനരഹിത വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടി വരുന്നതായിട്ട് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ വിദ്യാര്‍ത്ഥികളുടെ താമസ സൗകര്യം വര്‍ധിപ്പിക്കുന്നതിനുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് സിറ്റിയില്‍ പഠനത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ആറായിരത്തിലധികം വീടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. ഈ വര്‍ഷം യു.എസ്., മെക്സിക്കോ അതിര്‍ത്തി കടന്ന് ടെക്സാസില്‍ എത്തിയ നൂറുകണക്കിന് കുട്ടികളെയാണ് ന്യൂയോര്‍ക്കില്‍ കൊണ്ടുവിട്ടിരിക്കുന്നത്. ഇവര്‍ സെന്‍ട്രല്‍ അമേരിക്കയില്‍ നിന്നും സൗത്ത് അമേരിക്കയില്‍ നിന്നുമുള്ളവരാണ്. ഇവര്‍ക്ക് അഭയവും താമസസൗകര്യവും കണ്ടെത്തേണ്ട ഉത്തരവാദിത്വം കൂടി ഈ വര്‍ഷം ന്യൂയോര്‍ക്ക് സിറ്റി അധികൃതരില്‍ നിക്ഷിപ്തമായിരിക്കുന്നു. ഭവനരഹിതരായ വിദ്യാര്‍ത്ഥികളുടെ ഹാജര്‍നിലയിലും കുറവുണ്ട്.



വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍

Content Highlights: New York City students were homeless, survey


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented