എലികളെ തുരത്താന്‍ ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ ബില്‍ പാസാക്കി


.

ന്യൂയോര്‍ക്ക്: അനിയന്ത്രിതമായി പെരുകുന്ന എലികളെ നിയന്ത്രിക്കുന്നതിന് ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ പുതിയ ബില്‍ പാസാക്കി. 2019 തിനേക്കാള്‍ 67 ശതമാനം എലികളാണ് 2022 ല്‍ വര്‍ധിച്ചിരിക്കുന്നതെന്നും ഇതു പൗരന്മാരുടെ സൈ്വര്യജീവിതം തടസ്സപ്പെടുത്തുമെന്നും ഇതിനെതിരെയാണ് റാറ്റ് ആക്ഷന്‍ പ്ലാന്‍ ഉള്‍പ്പെടുന്ന നാലു ബില്ലുകള്‍ ഒക്ടോബര്‍ 27ന് ചേര്‍ന്ന സിറ്റി കൗണ്‍സില്‍ യോഗം പാസാക്കിയത്. പൊതുശത്രുവായിട്ടാണ് എലികളെ പരിഗണിക്കുന്നതെന്ന് ബില്ലവതാരകരില്‍ ഒരാളായ ചി ഓറസ് പറഞ്ഞു. വസ്തുവകകള്‍ നശിപ്പിക്കുകയും ആഹാരപദാര്‍ഥങ്ങള്‍ വിഷലിപ്തമാക്കുകയും പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുകയും ചെയ്യുന്ന എലികളെ തുരത്തുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുള്ള വകുപ്പുകളാണ് പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം എലികളെക്കുറിച്ചുള്ള പരാതികളുമായി 25000 ടെലിഫോണ്‍ കോളുകളാണ് സിറ്റിയില്‍ ലഭിച്ചത്. ഈ വര്‍ഷം ആദ്യ ഒമ്പതുമാസം 21600 കോളുകളും ലഭിച്ചു. ഹെല്‍ത്ത് ആന്റ് മെന്റല്‍ ഹൈജിന്‍ ഡിപ്പാര്‍ട്ട്മെന്റാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സിറ്റിക്ക് സമര്‍പ്പിച്ചത്. ന്യൂയോര്‍ക്ക് മേയറും ഇതിനെ ഗൗരവമായി എടുത്ത് ഉചിതമായ നടപടികള്‍ കൈകൊള്ളുമെന്നും നേരത്തെ തന്നെ ഉറപ്പു നല്‍കിയിരുന്നു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: New York city Council passes Rat Action Plan legislation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented