.
ന്യൂയോര്‍ക്ക്: മരണശേഷം മനുഷ്യശരീരം വളമാക്കി കൃഷിക്കുപയുക്തമാക്കി മാറ്റുന്നതിന് അനുമതി നല്കുന്ന ആറാമത്തെ സംസ്ഥാനമായി ന്യൂയോര്‍ക്ക്.
കഴിഞ്ഞ വാരാന്ത്യമാണ് ന്യൂയോര്‍ക്ക് സംസ്ഥാനഗവര്‍ണര്‍ കാത്തി ഹോച്ചല്‍ പുതിയ നിയമത്തില്‍ ഒപ്പുവെച്ചത്.
അമേരിക്കയില്‍ വാഷിങ്ടണിലാണ് 2019 ല്‍ ഈ നിയമം ആദ്യം നിലവില്‍ വന്നത്.
2021 ല്‍ കൊളറാഡൊ, ഒറിഗണ്‍ എന്നീ സംസ്ഥാനങ്ങളും 2022 ല്‍ വെര്‍മോണ്ട്, കാലിഫോര്‍ണിയ എന്നീ സംസ്ഥാനങ്ങളിലും ഈ നിയമം പ്രാബല്യത്തില്‍ വന്നു.
സംസ്കാര ചടങ്ങുകള്‍ക്കുള്ള ഭീമമായ ചെലവും സ്ഥലം കണ്ടെത്തലും പ്രയാസമായതിനാലാണ് ഇങ്ങനെ ഒരു തീരുമാനം കൈക്കൊള്ളേണ്ടിവന്നത്.
പുനരുപയോഗിക്കാവുന്ന വലിയൊരു തൊട്ടിയില്‍ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്താണ് മൃതദേഹം കമ്പോസ്റ്റാക്കിയെടുക്കുന്നത്. രാസപ്രവര്‍ത്തനങ്ങളിലൂടെ ശരീരം ന്യൂട്രിയന്റ് ഡെന്‍സ് സോയില്‍ ആയിമാറും. ഒരു മൃതശരീരം ഇങ്ങനെ കംബോസ്റ്റാക്കുമ്പോള് 36 ബാഗിലേക്ക് ആവശ്യമായ വളക്കൂറുള്ള മണ്ണാക്കി മാറും. മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനും ഓര്‍ഗാനിക് കൃഷിക്കും വളരെ ഉപയുക്തമാണ്.
ശ്മശാനങ്ങള്‍ക്ക് വളരെ സ്ഥലപരിമിതിയുള്ള നഗരപ്രദേശങ്ങളില്‍ മൃതശരീരങ്ങള്‍ കമ്പോസ്റ്റാക്കിമാറ്റുന്നത് ഏറെ പ്രയോജനകരമായിരിക്കുമെന്നാണ് ഗ്രീന്സ്പ്രിംഗ് നാച്വറല്‍ സെമിട്രി മാനേജര്‍ മിഷേല്‍ മെന്റര്‍ അഭിപ്രായപ്പെട്ടത്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: New York approves composting of human bodies
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..