.
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ സജീവ സാന്നിധ്യമായ കേരളാ സീനിയേര്‍സ് ഓഫ് ഹൂസ്റ്റന്റെ വര്‍ഷാന്ത്യ പുതുവത്സര സംഗമം വ്യത്യസ്തമായ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി. ഡിസംബര്‍ 31 ന് രാവിലെ സ്റ്റാഫോര്‍ഡ് ദേശി റസ്റ്റോറന്റില്‍ കൂടിയ സമ്മേളനത്തില്‍ സംഘടനയുടെ സ്ഥാപക നേതാവും ഇപ്പോഴും കരുത്തുറ്റ നേതൃത്വം നല്‍കുന്നതുമായ പൊന്നുപിള്ള അധ്യക്ഷത വഹിച്ചു.
പൊന്നുപിള്ളയുടെ പ്രാര്‍ത്ഥന ഗാനത്തിന് ശേഷം സ്റ്റാഫോര്‍ഡ് സിറ്റി കൗണ്സില്മാന് കെന്‍ മാത്യു, ജഡ്ജ് സുരേന്ദ്രന് കെ പട്ടേല്‍, പൊന്നു പിള്ള എന്നിവര്‍ ചേര്‍ന്ന് നിലവിളക്കു കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു.
അമേരിക്കയില്‍ എത്തിയിട്ട് 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന പൊന്നുപിള്ളയെ മറിയാമ്മ ഉമ്മന്റെ നേതൃത്വത്തില്‍ വനിതകള്‍ പൊന്നായണിയിച്ചു ആദരിച്ചു. ജീവ കാരുണ്യ, സാമൂഹ്യ സേവന രംഗത്തെ നിറസാന്നിധ്യമായ പൊന്നു ചേച്ചിയെ വേദിയില്‍ സന്നിഹിതരായിരുന്ന വിശിഷ്ടാതിഥികള്‍ എല്ലാവരും പ്രകീര്‍ത്തിച്ചു. 20 വര്‍ഷം ഈ സംഘടനയെയും തന്റെ നേതൃപാടവത്തില്‍ മുന്നോട്ടു കൊണ്ട് പോകുന്നതില്‍ പ്രത്യേകം പ്രശംസിച്ചു.
തുടര്‍ന്ന് 2022 ലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ ഇന്ത്യന്‍ സമൂഹത്തിന് പ്രത്യേകിച്ച് മലയാളികള്‍ക്ക് അഭിമാനമായി മാറിയ രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി.ജോര്‍ജ്, മിസ്സോറി സിറ്റി മേയര്‍ റോബിന് ഇലക്കാട്ട്, ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി 240 ജൂഡിഷ്യല്‍ ഡിസ്ട്രിക്ട് കോര്‍ട്ട് ജഡ്ജ് സുരേന്ദ്രന്. കെ. പട്ടേല്‍ എന്നിവരെ പൊന്നാടയണയിച്ച് ആദരിച്ചു. സ്വീകരണത്തിന് മൂന്ന് പേരും നന്ദി പറഞ്ഞു
രണ്ടാമത്തെ പ്രാവശ്യവും ഉജ്ജ്വല വിജയം കൈവരിച്ച കൗണ്ടി കോര്‍ട്ട് 3 ജഡ്ജ് ജൂലി മാത്യു കേരളത്തില്‍ നിന്ന് ആശംസകള്‍ അറിയിച്ചു.
സ്റ്റാഫോര്‍ഡ് സിറ്റി കൗണ്സില്മാന് കെന്‍ മാത്യു, തോമസ് നെയ്ച്ചേരില്‍, ഡോ.മനു ചാക്കോ, ഡോ.ബിജു പിള്ള തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ സൈമണ്‍ വാളാച്ചേരില്‍, ഡോ.ജോര്‍ജ് കാക്കനാട്ട്, ജീമോന്‍ റാന്നി, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ ജി.കെ.പിള്ള, തോമസ് ചെറുകര, എസ് .കെ.ചെറിയാന്, അഡ്വ.മാത്യു വൈരമണ്, വാവച്ചന് മത്തായി, നൈനാന് മാത്തുള്ള, ജോണ്‍ കുന്നക്കാട്ട് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ച് സമ്മേളനത്തെ മികവുറ്റതാക്കി. ചടങ്ങിനു ശേഷം വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.
വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി
Content Highlights: new year celebration
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..