.
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സ്റ്റുഡന്റ് ലോണുകള്‍ക്കായുള്ള പദ്ധതി പ്രകാരം 32,800 ഡോളറില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പ്രതിമാസ പേയ്മെന്റുകളൊന്നും നല്‍കേണ്ടതില്ലെന്ന് റിപ്പോര്‍ട്ട്. ഫെഡറല്‍ സ്റ്റുഡന്റ് ലോണ്‍ കടക്കാര്‍ക്കായി നിലവിലുള്ള വരുമാനം അടിസ്ഥാനമാക്കിയുള്ള തിരിച്ചടവ് പദ്ധതിയെക്കുറിച്ചുള്ള പുതിയ തീരുമാനങ്ങള്‍ യുഎസ് ഭരണകൂടം പുറത്തിറക്കി. മുന്‍കാലങ്ങളില്‍ 40000 ഡോളര്‍ വാര്‍ഷിക വരുമാനമുള്ള, കടം വാങ്ങുന്നയാള്‍ക്ക് അവരുടെ വിദ്യാര്‍ത്ഥി വായ്പകള്‍ക്കായി ഏകദേശം 151 ഡോളര്‍ പ്രതിമാസ പേയ്മെന്റ് ഉണ്ടായിരുന്നു. പുതുക്കിയ പ്ലാന്‍ പ്രകാരം അവരുടെ പേഔട്ട് 30 ഡോളര്‍ ആയി കുറയും.
കണക്കുകൂട്ടലുകള്‍ അനുസരിച്ച് വാര്‍ഷിക വരുമാനം 90000 ഡോളര്‍ ഉള്ള ഒരു വ്യക്തിയുടെ പേയ്മെന്റുകള്‍ പ്രതിമാസ അടിസ്ഥാനത്തില്‍ 568 ഡോളറില്‍ നിന്ന് 238 ഡോളര്‍ ആയി കുറയുമെന്നാണ് റിപ്പോര്‍ട്ട്. അതുപോലെ, ഏകദേശം $32,800 ല്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് കുടിശ്ശിക പേയ്മെന്റുകളൊന്നും നല്‍കേണ്ടതില്ല. നിലവിലെ റീപേ സ്കീം പ്രകാരം വായ്പയെടുക്കുന്നവര്‍ അവരുടെ വിവേചനാധികാര വരുമാനത്തിന്റെ 10% തുല്യമായ പ്രതിമാസ പേയ്മെന്റുകള്‍ നടത്തേണ്ടതുണ്ട്. നിലവിലെ റീപേ പ്ലാനില്‍ എന്റോള്‍ ചെയ്തിട്ടുള്ള വായ്പക്കാര്‍ക്ക് അവരുടെ വിദ്യാര്‍ത്ഥി വായ്പകളില്‍ അധിക തുകകള്‍ 20 അല്ലെങ്കില്‍ 25 വര്‍ഷത്തേക്ക് പ്രതിമാസ പേയ്മെന്റുകള്‍ നടത്തിയതിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യാന്‍ അര്‍ഹതയുണ്ട്.
Content Highlights: New Student Loan Repayment Changes Announced
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..