.
വാഷിങ്ടണ്‍ ഡി.സി: അമേരിക്കയിലെ സാധാരണ പൗരന്മാര്ക്ക് അഭയാര്‍ത്ഥികളെ സ്പോണ്സര് ചെയ്യുന്നതിന് അവസരം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ജനുവരി 19 ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
അമേരിക്കയിലേക്ക് കൊണ്ടുവരുന്ന അഭയാര്‍ത്ഥികളുടെ സാമ്പത്തികവും താമസവും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും സ്പോണ്‍സര്‍മാര്‍ ഏറ്റെടുക്കണമെന്ന് പുതിയ പോളിസിയില്‍ നിര്‍ദേശിക്കുന്നു. പുതിയ പദ്ധതികള്‍ക്ക് 'വെല്‍കം കോര്‍പ്സ്' എന്നാണ് പേരിട്ടിരിക്കുന്നത്. നാലോ അഞ്ചോ അമേരിക്കന്‍ പൗരന്മാര്ക്ക് അഭയാര്‍ത്ഥികളെ ഒരുമിച്ചു സ്പോണ്സര് ചെയ്യുന്നതിനും അവസരം ലഭിക്കും.
നാലു ദശാബ്ദങ്ങള്‍ക്കുള്ളില്‍ അഭയാര്‍ത്ഥി വിഷയത്തില്‍ ഇത്രയും ധീരമായ നടപടികള്‍ സ്വീകരിക്കുന്നത് ആദ്യമായാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ അറിയിപ്പില്‍ പറയുന്നു.
സ്പോണ്‍സര്‍മാര്‍ അഭയാര്‍ത്ഥികളുടെ ചിലവിലേക്ക് ആദ്യ മാസം 2275 ഡോളര്‍ സമാഹരിക്കേണ്ടതുണ്ട്. സെക്യൂരിറ്റി ഡെപ്പോസിറ്റ്, വിന്റര്‍ വസ്ത്രങ്ങള്‍ എന്നിവയ്ക്കാണ് ഇത്രയും തുക. മൂന്നു മാസത്തിന് ശേഷം ഫെഡറല്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാകും.
ആദ്യ നടപടി എന്ന നിലയില്‍ വര്‍ഷത്തിന്റെ ആദ്യം പതിനായിരം അമേരിക്കന്‍ പൗരന്മാര്ക്ക് 5000 അഭയാര്‍ത്ഥികളെ സ്പോണ്സര് ചെയ്യാം. രണ്ടാം ഘട്ടം 2023 മധ്യത്തില്‍ ആരംഭിക്കും. അടുത്ത 2 വര്‍ഷത്തിനുള്ളില്‍ 20,000 അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ അമേരിക്ക തയ്യാറാണെന്ന ബൈഡന്റെ പ്രഖ്യാപനത്തിന് ശേഷമാണ് പുതിയ പോളിസി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കൊണ്ടുവന്നത്.
വാര്‍ത്തയും ഫോട്ടോയും : പി.പി ചെറിയാന്
Content Highlights: New program will allow private citizens to sponsor refugees in the U.S
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..