.
കോട്ടയം ക്ലബ് ഹൂസ്റ്റണ്‍ ജനറല്‍ ബോഡിയും പൊതുതിരഞ്ഞെടുപ്പും ഹൂസ്റ്റണ്‍ സ്റ്റാഫോഡിലുള്ള ദേശീ റസ്റ്റോറന്‍സില്‍ വെച്ച് നടത്തപ്പെട്ടു. തദവസരത്തില്‍ സെക്രട്ടറി സുഗുഫിലിപ്പ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ട്രസ്റ്റി കുര്യന്‍ പുന്നപ്പാറ കണക്കവതരിപ്പിക്കുകയുമൂണ്ടായി. റിപ്പോര്‍ട്ടും കണക്കും പാസ്സാക്കിയതിനു ശേഷം 2023-2025 ലേക്കുള്ള പുതിയ ഭാരവാഹികളെ ഇലക്ഷന്‍ കമ്മീഷണര്‍ ആന്‍ഡ്രൂസ് ജേക്കബിന്റെ നേതൃത്വത്തില്‍ ഭാരവാഹികളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.
ചെയര്‍മാന്‍ ജോസ് ജോണ്‍, പ്രസിഡന്റ് - സുഗുഫിലിപ്പ്, വൈസ് പ്രസിഡന്റ് - ജോമോന്‍ ഇടയാടി, മാത്യു പുന്നപ്പാറ എന്നിവരും, സെക്രട്ടറി ഷിബു മാണി, ജോയിന്റ് സെക്രട്ടറി മാത്യു കുര്യാക്കോസ് ട്രസ്റ്റി ബാബു ചാക്കോ, ജോയിന്റ് ട്രസ്റ്റി ചാക്കോ ജോസഫ് പി.ആര്‍.ഒ ജോജി ജോസഫ് പ്രോഗ്രാം കോഡിനേറ്റേഴ്‌സ് മധു ചിറക്കല്‍, ബിജു ഗിവന്‍ എന്നിവരും മെംബര്‍ഷിപ്പ് കോഡിനേറ്റേഴ്‌സ് ആന്‍ഡ്രൂസ് ജേക്കബ്, ബിബി തോമസ്, സുജി ജോണ്‍, അജി കോര കൂടാതെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി തോമസ് കെ വര്‍ഗീസ്, അഡൈ്വസറി മെംബര്‍ ആയി കുര്യന്‍ പുന്നപ്പാറ എന്നിവരെയും തിരഞ്ഞെടുത്തു. നന്ദി പ്രമേയത്തിനു ശേഷം ദേശി റസ്റ്റോറന്‍സിലെ നാടന്‍ വിഭവങ്ങള്‍ മതിവരുവോളം ആസ്വദിച്ച് യോഗം പിരിഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : ശങ്കരന്‍കുട്ടി
Content Highlights: new members
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..